ബെംഗളൂരു-കോഴിക്കോട് കെഎസ്ആര്‍ടിസി ബസിൽ ആളില്ലാ ബാഗ്, അകത്ത് കഞ്ചാവ് സിഗരറ്റ്, കണ്ടക്ടര്‍ക്കെതിരെ നടപടി



കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പർ എക്സ്പ്രസ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമം. സീറ്റിന് മുകളിലെ ബസിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് 80 പാക്കറ്റ് സിഗരറ്റ്, കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗമാണ് പിടികൂടിയത്.

സിഗരറ്റ് എക്സൈസിന് കൈമാറി. ആരാണ് കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. ആരാണ് സിഗരറ്റ് കടത്താൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർക്കെതിരെ നടപടി എടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. 
ബസില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ കണ്ടെത്തിയാൽ നടപടി സ്വീകരിക്കേണ്ടത് കണ്ടക്ടറാണെന്നും കണ്ടക്ടർ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്നുമാണ് വിശദീകരണം. അതിനാലാണ് കണ്ടെക്ടര്‍ക്കെതിരെ വിജിലന്‍സ് എക്സിക്യൂട്ടിവ് ഡയരക്ടര്‍ക്ക് നടപടിക്കായി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ശുപാര്‍ശ നല്‍കിയത്.

Bengaluru Kozhikode KSRTC unmanned bag found cannabis inside action taken against conductor
Previous Post Next Post

RECENT NEWS