ആചാരസ്ഥാനികര്‍/കോലധാരികളുടെ പ്രതിമാസ ധനസഹായം



മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന  ആചാരസ്ഥാനികര്‍/ കോലധാരികള്‍ എന്നിവര്‍ 2023 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള വേതനം ലഭിക്കുന്നതിനായി  ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ  മലബാര്‍ ദേവസ്വം ബോര്‍ഡ് തിരുവങ്ങാട്ടുളള  അസിസ്റ്റന്റ്റ് കമ്മീഷണറുടെ ഓഫീസില്‍ സെപ്തംബര്‍ 10 നകം  ഹാജരാക്കണം.

Previous Post Next Post

RECENT NEWS