യുവതി ഐസ്ക്രീം കഴിക്കുന്നത് കണ്ട് അക്രമാസക്തനായി കുരങ്ങ്, ആക്രമിച്ച് പരിക്കേൽപ്പിച്ചു



തൃശൂര്‍: അതിരപ്പിള്ളിയില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ യുവതിക്ക് കുരങ്ങിന്റെ ആക്രമണം. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി ഐശ്വര്യ(36)യെയാണ് കുരുങ്ങ് ആക്രമിച്ചത്. ഞായര്‍ വൈകീട്ടോടെയായിരുന്നു സംഭവം. ഐശ്വര്യയുടെ ഇടതുകൈയ്യില്‍ രണ്ടിടത്ത് കുരങ്ങ് കടിച്ചു. ഇതില്‍ ഒരു മുറിവ് ആഴമേറിയതാണ്. പരിക്കേറ്റ ഐശ്വര്യയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
വെള്ളച്ചാട്ടത്തിന് സമീപത്തെ കടയില്‍ നിന്നും ഐസ്‌ക്രീം വാങ്ങി കഴിക്കുന്നതിനിടെയാണ് കുരങ്ങ് ഓടിയെത്തിയത്. കുരങ്ങിന് ബിസ്‌ക്കറ്റ് ഇട്ടുകൊടുത്തെങ്കിലും ഐശ്വര്യയെ ആക്രമിക്കുകയായിരുന്നു.

Monkey attacks Woman in Athirappilly 
Previous Post Next Post

RECENT NEWS