യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണംതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്‍റെ ഭാഗമായി ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.

അറിയിപ്പുകള്‍ ഇങ്ങനെ

 1. ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചുവേളിയിൽ സര്‍വ്വീസ് അവസാനിപ്പിക്കും.
 2. മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമാകും സര്‍വ്വീസ് നടത്തുക.
 3. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.
 4. ചെന്നൈ മെയിൽ ഇന്നും നാളെയും കൊച്ചുവേളിയിൽ സര്‍വ്വീസ് നിര്‍ത്തും. പുറപ്പെടുന്നതും കൊച്ചുവേളിയിൽ നിന്നാകും.
 5. അമൃത എക്സ്പ്രസും ശബരി എക്സ്പ്രസും ഇന്ന് കൊച്ചുവേളിയിൽ സര്‍വ്വീസ് നിര്‍ത്തും


 6. Read alsoവന്ദേഭാരത് ബുക്കിംഗ് തുടങ്ങി, തിരുവനന്തപുരം കാസര്‍കോട് ചെയര്‍കാര്‍ 1590 രൂപ, എക്സിക്യൂട്ടീവ് കോച്ച് 2880 രൂപ

 7. നാഗര്‍കോവിൽ - കൊച്ചുവേളി എക്സ്പ്രസ് ഇന്നും നാളെയും നേമത്ത് സര്‍വ്വീസ് നിര്‍ത്തും.
 8. കൊല്ലം - തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സര്‍വ്വീസ് അവസാനിപ്പിക്കും. പുറപ്പെടുന്നതും കഴക്കൂട്ടത്ത് നിന്നാകും.
 9. കൊച്ചുവേളി - നാഗര്‍കോവിൽ സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിക്ക് പകരം രണ്ടര മണിക്ക് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും.
 10. മറ്റന്നാൾ 4.55 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട സിൽചര്‍ അരോണയ് പ്രതിവാര എക്സ്പ്രസ് 6.25 നാകും പുറപ്പെടുക.
 11. നാളെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പവര്‍ ഹൗസ് റോഡിലെ രണ്ടാം ഗേറ്റ് വഴി മാത്രമായി യാത്രക്കാരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

Vande Bharat Express flag off  train schedule changes for two days from today
Previous Post Next Post

RECENT NEWS