ആകാശ ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം, യാത്രക്കാർക്ക് പരിക്ക്ദില്ലി : ദില്ലിയിൽ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്. വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമാണ്. 
ഏഴു യാത്രക്കാർക്ക് പരിക്കുണ്ടായതായും ഇവർക്ക് വിമാനത്തിനുള്ളിൽ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്‌നിയിൽ എത്തിയ ശേഷം തുടർ ചികിത്സയും നൽകിയതായും അധികൃതർ അറിയിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. സംഭവത്തെപ്പറ്റി എയർ ഇന്ത്യയും വ്യോമയാന മന്ത്രാലയതും അന്വേഷണം തുടങ്ങി.

severe turbulence on Air India flight passengers injured
Previous Post Next Post

RECENT NEWS