മെസിക്ക് ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ അവാർഡ്2023 ലെ ‘ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ’ അവാർഡ് സ്വന്തമാക്കി ലയണൽ മെസി. കിലിയൻ എംബാപ്പെ, മാക്‌സ് വെർസ്റ്റാപ്പൻ, റാഫേൽ നദാൽ എന്നിവരെയാണ് അർജന്റീനിയൻ സൂപ്പർ താരം മറികടന്നത്. കരിയറിൽ രണ്ടാം തവണയാണ് ലയണൽ മെസി ലോറസ് പുരസ്‌കാരം നേടുന്നത്. ഇതോടെ രണ്ട് തവണ ലോറസ് അവാർഡ് നേടുന്ന ഒരേയൊരു ഫുട്ബോൾ താരമായി മെസി. 


Read alsoവൺപ്ലസ് 10ആർ 5ജിയ്ക്ക് ആമസോണിൽ വൻ ഓഫർ

ലയണൽ മെസി, കിലിയൻ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേൽ നാഡ, 2 തവണ ഫോർമുല 1 ലോക ചാമ്പ്യനായ മാക്സ് വെർസ്റ്റാപ്പൻ, എൻബിഎ താരം സ്റ്റീഫൻ കറി, മോണ്ടോ ഡുപ്ലാന്റിസ് എന്നിവരാണ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ. അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മെസിയുടെ പ്രകടനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം.

പാരീസിലാണ് അവാർഡ് ദാന ചടങ്ങ്. ഭാര്യ അന്റോണല റൊക്കൂസോയ്‌ക്കൊപ്പമാണ് മെസ്സി ചടങ്ങിൽ പങ്കെടുത്തത്. 2020ൽ ബെർലിനിൽ നടന്ന ചടങ്ങിൽ സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ അവാർഡ് മെസി നേടിയിരുന്നു. ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണുമായി തുല്യ വോട്ടുകൾ നേടിയ അർജന്റീനിയൻ താരം അവാർഡ് പങ്കിടുകയായിരുന്നു.

Lionel Messi wins Laureus sportsman of the year award
Previous Post Next Post

RECENT NEWS