12 കോടി ഈ നമ്പറിന്; വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചുതിരുവനന്തപുരം:കേരള സംസ്ഥാന സർക്കാറിന്‍റെ വിഷു ബമ്പർ BR 91 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 12 കോടി VE 475588 എന്ന ടിക്കറ്റിനാണ്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.
ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

  • ഒന്നാം സമ്മാനം[12 കോടി രൂപ‍] - VE 475588
  • സമാശ്വാസ സമ്മാനം ( 1,00,000 രൂപ) - VA 475588 VB 475588 VC 475588 VD 475588 VG 475588
  • രണ്ടാം സമ്മാനം (1 Crore) - VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218
  • മൂന്നാം സമ്മാനം (10,00,000/-) - VA 214064


ഭാഗ്യക്കുറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികളാകുന്നവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

Vishu Bumper 2023 Result
Previous Post Next Post

RECENT NEWS