കരുതിയിരിക്കുക! ഈ നമ്പറുകളിൽ നിന്നുള്ള വാട്സാപ് മെസേജുകളും കോളുകളുംരാജ്യാന്തര നമ്പറുകളിൽ നിന്ന് വാട്സാപ്പിൽ മെസേജുകളോ, കോളുകളോ, മിസ്‌ഡ് കോളുകളോ ലഭിക്കുന്നുണ്ടോ? സംശയിക്കേണ്ട 'റിപ്പോർട്ട് ആൻഡ് ബ്ലോക്ക്'. +254, +84, +63, +1(218), +243, +85, ++27, +62, +60,(+251), +1(504) എന്ന് തുടങ്ങുന്ന നമ്പറുകളിൽ നിന്നോ അല്ലെങ്കിൽ മറ്റ് രാജ്യാന്തര നമ്പറുകളിൽ നിന്നോ പലരെയും കോണ്ടാക്ട് ചെയ്യുന്നതായി കാണാം. എല്ലാ ഏജ് ഗ്രൂപ്പിൽ പെട്ടവരെയും ബന്ധപ്പെടുന്നതായും റിപ്പോർട്ടുണ്ട്. ചിലരെ തുടർച്ചയായി ബന്ധപ്പെടുന്നതായും കാണുന്നു. വലിയ ഒരു മാഫിയ തന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് വേണം മനസ്സിലാക്കാൻ. സാമ്പത്തിക വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനായി പല രീതിയിലാണ് ആളുകളെ ഇക്കൂട്ടർ സമീപിക്കുന്നത്. ചിലർ സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളായി നിർഭാഗ്യവശാൽ മാറുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കാൻ നമ്മളെ ഏതുവിധേനയും കുരുക്കുക എന്നതാണ് സൈബർ കള്ളന്മാരുടെ ലക്ഷ്യം.


Read also

വാട്സാപ്പിൽ യൂട്യൂബ് വിഡിയോ ലിങ്ക് ഷെയർ ചെയ്‌ത്‌ ഡിജിറ്റൽ മാർക്കറ്റിങ് എന്ന പേരിൽ  ലൈക് നും സബ്സ്ക്രൈബ് ചെയ്യുന്നതിനും ഇത്ര തുക എന്ന് പറഞ്ഞു നമ്മളെ സമീപിക്കുന്നതാണ് ഒരു രീതി. തുടർന്ന് വിശ്വാസ്യമായ രീതിയിൽ നല്ല ബന്ധത്തിൽ തന്ത്രപൂർവം വീഴ്ത്തുന്നു. വർക്കിനുള്ള പ്രതിഫലമായി തുക ട്രാൻസ്ഫർ ചെയ്യാനെന്ന വ്യാജേന നമ്മുടെ സാമ്പത്തിക ഡേറ്റ തന്ത്രപൂർവം കൈക്കലാക്കുന്നു, അവ മറ്റ് തട്ടിപ്പുകൾക്ക് പ്രയോജനപ്പെടുത്തുന്നു.


മറ്റൊന്ന് ഓൺലൈനായി പാർട്ട് ടൈം / ഫുൾ ടൈം ജോലി ഉണ്ടെന്നു പറഞ്ഞു മെസേജുകളും കോളുകളുമായി നമ്മളെ സമീപിക്കുന്നു. പ്രതിഫലമായി ചിലർക്ക് ആദ്യം ചെറിയ തുകകൾ വിജയകരമായി ട്രാൻസ്‌ഫർ ചെയ്തു നൽകും. അങ്ങനെ വിശ്വാസം ഊട്ടിയുറപ്പിക്കും. പിന്നീട് പല ഓഫറുകൾ, കാരണങ്ങൾ പറഞ്ഞു മോഹന വാഗ്‌ദാനത്തിൽ നമ്മളെ വീഴ്ത്തി വൻ തുക കൈപ്പറ്റി മുങ്ങുന്നു. അങ്ങനെ പല രീതിയിലാണ് തട്ടിപ്പുകൾ.

ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയിപ്പെടുകയാണെങ്കിൽ 1930 എന്ന നമ്പറിൽ എത്രയും പെട്ടന്ന് വിളിച്ചു സഹായം തേടുക.https://cybercrime.gov.in/ എന്ന വെബ്‌സൈറ്റിൽ പരാതി റജിസ്റ്ററും ചെയ്യുക.

സൈബർ ഭീഷണികൾ  തടയാൻ I4C (Indian Cybercrime Coordination Centre) യുടെ സഹായത്തോടെ കേന്ദ്രീകൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ കേന്ദ്ര ഏജൻസികൾക്കും സംസ്ഥാനങ്ങൾക്കുമിടയിൽ ഫലപ്രദവും തടസ്സമില്ലാത്തതുമായ ഏകോപനം I4C പ്രാപ്തമാക്കുന്നു. വെബ്‌സൈറ്റ് സന്ദർശിക്കാം: http://i4c.mha.gov.in/


വാട്‌സാപ്പിലെ സ്പാം കോളുകൾ ആശങ്കയുണ്ടാക്കുന്നുവെന്ന് കേന്ദ്ര ഐടി വകുപ്പ് മെറ്റയെ അറിയിച്ചിരുന്നു. വാട്സാപ്പിലെ സ്പാം സംഭവങ്ങൾ തടയുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, മെഷീൻ ലേണിങ് അധിഷ്ഠിത സംവിധാനങ്ങൾ വിന്യസിക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്. 'പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, മെഷീൻ ലേണിങ് സംവിധാനം സ്പാം 50 ശതമാനമെങ്കിലും കുറയ്ക്കാൻ സഹായിക്കും. സിസ്റ്റം സ്പാം സന്ദേശങ്ങൾ തിരിച്ചറിയുകയോ ഉപയോക്താക്കളിൽ എത്തുന്നതിനു മുൻപ് കോളുകൾ തടയുകയോ ചെയ്യും' - വാട്സാപ് പറയുന്നു.

Receiving calls from international numbers starting with +254, +84, +63...; report and block, say experts
Previous Post Next Post

RECENT NEWS