കരിപ്പൂരിൽ ഇറക്കേണ്ട വിമാനം നെടുമ്പാശേരിയിൽ, ഇറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർകൊച്ചി : കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ ഇറങ്ങിയതോടെ പ്രതിഷേധവുമായി യാത്രക്കാർ.
ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇറക്കേണ്ടത് കരിപ്പൂർ വിമാനത്താവളത്തിലായിരുന്നു. എന്നാൽ വിമാനം ഇറങ്ങിയത് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ. ഇതോടെ യാത്രക്കാർ പ്രതിഷേധം ആരംഭിച്ചു. വിമാനത്തിൽ നിന്ന് ഇറങ്ങാതെയാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. കരിപ്പൂരിൽ റൺവേ അറ്റകുറ്റപണിയുടെ ഭാഗമായി പകൽ വിമാനമിറങ്ങുന്നില്ല. ഇക്കാരണത്താലാണ് വിമാനം നെടുമ്പാശേരിയിൽ ഇറക്കിയത്.

flight landed in cochin international airport instead of karipur airport travelers in protest
Previous Post Next Post

RECENT NEWS