സുഖമില്ലാത്ത കാരണത്താൽ വീട്ടിലേക്ക് മടങ്ങി; ഫയ‍ർസ്റ്റേഷൻ ജീവനക്കാരിയെ കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽതൃശൂര്‍: ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷന്‍ ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ സ്റ്റേഷന് സമീപത്ത് തന്നെയുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറിയാട് സ്വദേശി മണ്ണാഞ്ചേരി വീട്ടില്‍ അലിയുടെ മകള്‍ നിഫിത (29) യെയാണ് മരണപ്പെട്ടത്.
രാവിലെ ഫയര്‍ സ്റ്റേഷനില്‍ ജോലിക്കെത്തിയ നിഫിത സുഖമില്ലാത്ത കാരണത്താല്‍ നേരത്തെ വീട്ടില്‍ പോയിരുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തേണ്ട സമയത്തും എത്താതിരുന്നതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ സ്റ്റേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരിയാണ്. അമ്മ: സുലേഖ. സഹോദരങ്ങള്‍ സിബില്‍, അനീന.

fire station employee was found dead in the pool
Previous Post Next Post

RECENT NEWS