ഇത്തവണ കണ്ണിൽചോരയില്ലാത്ത ക്രൂരത 14 വയസുകാരനോട്; പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പിടിയിൽപാലക്കാട്: പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും ചാലിശ്ശേരി പൊലീസിന്‍റെ പിടിയിൽ. കൂറ്റനാട് തെക്കേ വാവനൂർ സ്വദേശി കുന്നുംപാറ വളപ്പിൽ മുഹമ്മദ് ഫസൽ 23 വയസ് ആണ് അറസ്റ്റിലായത് . 
കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന മത പഠനശാലയിൽ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 14 കാരനെ പ്രതിയുടെ വാവനൂരിലെ വീട്ടിൽ എത്തിച്ചാണ് ഇയാൾ കുറ്റകൃത്യത്തിനിരയാക്കിയത്. രണ്ടാം തവണയാണ് ഇയാൾ പോക്സോ കേസിൽ പോലീസ് പിടിയിലാവുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു.

madrassa teacher arrested charging pocso case for second time
Previous Post Next Post

RECENT NEWS