ജിയോജിത് ലോ​ഗോ ഉപയോ​ഗിച്ച് തട്ടിപ്പ്; ജാ​​ഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത്. ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഐപിഒ മുതലായ നിക്ഷേപങ്ങളില്‍ നിന്നും വന്‍ നേട്ടം വാഗ്ദാനം ചെയ്ത് ജിയോജിത്/ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ലിമിറ്റഡ് (ജിഎഫ്എസ്എല്‍) എന്നീ പേരുകളും ലോഗോയും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതായി ജിയോജിത് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
തട്ടിപ്പിൽപെട്ട് നിരവധിപ്പേര്‍ക്ക് പണം നഷ്ടമായെന്നും ഇതുസംബന്ധിച്ച് പരാതി നല്‍കിയതായും വാർത്താകുറിപ്പിൽ പറയുന്നു. സാമ്പത്തിക നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കുന്നതിന് ജിയോജിത് പ്രതിജ്ഞാബദ്ധമാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്‍ പറഞ്ഞു.

Geojit Issues Warning Financial Fraud
Previous Post Next Post

RECENT NEWS