താമരശ്ശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് ക്ലീനര്‍ക്ക് പരിക്ക്താമരശ്ശേരി: ചുരത്തില്‍ ലോറി അപകടത്തില്‍പെട്ടു. വയനാട്ടില്‍ നിന്ന് മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് എട്ടാം വളവില്‍ മറിഞ്ഞത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ക്ലീനര്‍ കൂടത്തായി പൂവോട്ടില്‍ സലീമിന് അപകടത്തില്‍ നിസ്സാര പരിക്കേറ്റു. 
ഡ്രൈവര്‍ കൂടത്തായി പൂവോട്ടില്‍ ഷാഹിദ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എതിരെ വന്ന കാറിനെ രക്ഷപ്പെടുത്താനായി പെട്ടന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.വണ്‍വെ അടിസ്ഥാനത്തിലാണ് ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുന്നത്. ജെ സി ബി എത്തിച്ച് മരം മാറ്റി കയറ്റിയിട്ടുണ്ട്. ക്രെയിന്‍ എത്തിച്ച് ലോറി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.
Previous Post Next Post

RECENT NEWS