പ്യുവർവ്യൂ ക്യാമറയുള്ള നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു, വി‌ലയോ?...


എച്ച്എംഡി ഗ്ലോബൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി നോക്കിയ എക്സ്30 5ജി എന്ന പുതിയ ‘ഫ്ലാഗ്ഷിപ്പ്’ സ്മാർട് ഫോൺ പുറത്തിറക്കി. ഡ്യുവൽ റിയർ ക്യാമറയോടുകൂടിയ സ്‌മാർട് ഫോൺ ആകർഷകമായ ഡിസൈനുമായാണ് വരുന്നത്. പുതിയ നോക്കിയ ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 48,999 രൂപയിലാണ്. ഇത് പരിമിതമായ സമയത്തേക്കുള്ള വിലയാണ്. ഫെബ്രുവരി 20 മുതൽ ആമസോൺ, നോക്കിയ ഡോട്ട് കോം വഴി വാങ്ങാം.


നോക്കിയ എക്സ്30 5ജി-യിൽ 50 മെഗാപിക്സൽ പ്യുവർവ്യൂ ക്യാമറയും 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്നു. കൂടുതൽ വിശദമായി ചിത്രങ്ങൾ പകർത്താൻ എഐ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉപയോഗിക്കുന്നുണ്ട്. നൈറ്റ് മോഡ് 2.0, ഡാർക്ക് വിഷൻ, ട്രൈപോഡ് മോഡ്, നൈറ്റ് സെൽഫി എന്നിവയുൾപ്പെടെ വിവിധ ക്യാമറാ ഫീച്ചറുകളും ഇതിലുണ്ട്. മുൻവശത്ത് 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഫോണിൽ ഗോഗ്രോ ക്യുക്ക് ആപ് ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്.

1 / 4
2 / 4
3 / 4
4 / 4


Read alsoഗ്യാലക്സി എസ് 23 സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു; ഞെട്ടിക്കുന്ന വില അറിയാം.

90hz റിഫ്രഷ് റേറ്റുള്ള 6.43-ഇഞ്ച് പ്യുവർ ഡിസ്‌പ്ലേയാണ് സ്മാർട് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നോക്കിയ എക്സ് 30 5ജിയിലെ അമോലെഡ് പ്യുർഡിസ്പ്ലേ സാങ്കേതികവിദ്യ മികച്ച കണ്ടെന്റ് കാണാൻ അവസരമൊരുക്കുന്നു. സ്ട്രീമിങ്, സ്ക്രോൾ ചെയ്യൽ, ബ്രൗസിങ് എന്നിവയ്ക്ക് ഈ ഹാൻഡ്സെറ്റ് മികച്ചതാണെന്നും എച്ച്എംഡി ഗ്ലോബൽ അവകാശപ്പെടുന്നു. സ്ക്രീനിന്റെ അധിക സുരക്ഷയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസുമായാണ് വരുന്നത്.

ക്വാൽകം സ്നാപ്ഡ്രാഗൺ 695 പ്രോസസറും 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് നോക്കിയ എക്സ്30 5ജി വരുന്നത്. പുതിയ നോക്കിയ എക്സ്30 5ജിയ്ക്കും മൂന്ന് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകൾ നൽകുമെന്ന് കമ്പനി പറയുന്നു. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 2 ദിവസത്തെ ബാറ്ററി ലൈഫ് ലഭിക്കുന്ന ഹാൻഡ്സെറ്റിന് 33W ഫാസ്റ്റ് ചാർജിങ് ശേഷിയുണ്ടെന്നും എച്ച്എംഡി അവകാശപ്പെടുന്നു.

HMD Global just launched Nokia X30 5G for a price of Rs 48,999
Previous Post Next Post

RECENT NEWS