ടെക്സ്റ്റിന് മറുപടി നൽകാൻ മടിയാണോ..? വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾക്ക് മറുപടി നൽകാനും ഇനി ചാറ്റ്ജിപിടി



ചിലർക്കെങ്കിലും ടെക്‌സ്‌റ്റിലൂടെ ആളുകളോട് സംസാരിക്കുന്നത് ഇഷ്ടമല്ലായിരിക്കും. അങ്ങനെയെങ്കിൽ നിങ്ങൾക്ക് വേണ്ടി ചാറ്റ് ചെയ്യാൻ ഇനി ചാറ്റ്ജിപിടിയ്ക്ക് സാധിക്കും. വാട്ട്‌സ്ആപ്പിൽ ചാറ്റ്‌ജിപിടിയ്‌ക്കായി ഒരു ഇൻ-ബിൽറ്റ് ടാബ് വരില്ലെങ്കിലും ഉപയോക്താക്കൾക്ക് GitHub ഉപയോഗിച്ച് വാട്ട്‌സ്ആപ്പുമായി ChatGPT സംയോജിപ്പിക്കാൻ കഴിയും. അതിന് ശേഷം, ചാറ്റ്ജിപിടിയ്ക്ക് നിങ്ങളുടെ പേരിൽ നിങ്ങൾക്ക് വന്ന സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയും.
ചാറ്റ്ജിപിടിയുടെ സംഭാഷണത്തിനുള്ള കഴിവുകളാണ് ഉപയോക്താക്കൾക്കിടയിൽ അതിനെ ഹിറ്റാക്കിയത്. ഗൂഗിളിന് ചെയ്യാൻ കഴിയാത്തത് ഇതിന് ചെയ്യാൻ കഴിയും. നിങ്ങളുടെ ചോദ്യങ്ങളോട് കൃത്യമായ രീതിയിൽ പ്രതികരിക്കുക. അതുപോലെ, നിങ്ങളുടെ സന്ദേശങ്ങൾ കൈകാര്യം ചെയ്യാൻ എഐ ടൂളിനോട് ആവശ്യപ്പെടടും. അങ്ങനെ വരുന്ന സന്ദേശങ്ങൾ മനുഷ്യർ എഴുതിയതാണോ മെഷീൻ എഴുതിയ സന്ദേശമാണോ എന്ന് വേർതിരിച്ചറിയാൻ ആളുകൾക്ക് ബുദ്ധിമുട്ടായിരിക്കും.

വാട്ട്‌സ്ആപ്പിലേക്ക് ചാറ്റ്ജിപിടി സംയോജിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു പൈത്തൺ സ്‌ക്രിപ്റ്റ് സൃഷ്‌ടിച്ചത് ഡെവലപ്പർ ഡാനിയൽ ഗ്രോസ് ആൺ. ഈ പൈത്തൺ സ്‌ക്രിപ്റ്റ് ഉപയോഗിക്കുന്നതിന്, ആവശ്യമായ ഫയലുകൾ അടങ്ങിയഭാഷാ ലൈബ്രറി വെബ്‌പേജിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഭാഷാ ലൈബ്രറി ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ “WhatsApp-gpt-main” ഫയൽ തുറന്ന് “server.py” എക്സിക്യൂട്ട് ചെയ്യണം. ഇത് വാട്ട്‌സ്ആപ്പിൽ ചാറ്റ്‌ജിപിടി സജ്ജീകരിക്കാൻ സഹായിക്കും.


സെർവർ പ്രവർത്തിക്കുമ്പോൾ, നിങ്ങൾ “Is” എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക, തുടർന്ന് “python server.py” ക്ലിക്ക് ചെയ്യുക. ഇത് OpenAI ചാറ്റ് പേജിൽ നിങ്ങളുടെ ഫോൺ നമ്പർ സ്വയമേ സജ്ജീകരിക്കും. നിങ്ങൾ ഒരു റോബോട്ടല്ലെന്ന് സ്ഥിരീകരിക്കാൻ അവിടെയുള്ള മെസ്സേജ് ബോക്സിൽ ക്ലിക്ക് ചെയ്യുക. ഇത് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ OpenAI ChatGPT കാണാൻ സാധിക്കും. അത് ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ ആരംഭിക്കാം.

Soon ChatGPT can reply to your WhatsApp texts on your behalf
Previous Post Next Post

RECENT NEWS