ചാർജിങ് ഇനി ഫാസ്റ്റാക്കാം : അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാം



ഫോൺ കുത്തിയിട്ടാൽ ഫുൾ ചാർജാകാൻ എത്ര സമയമെടുക്കും. ഒരുപാട് സമയമെടുക്കുമല്ലേ. സാധാരണ എടുക്കുന്നതിനെക്കാൾ വേ​ഗത്തിൽ ഉപയോക്താക്കളുടെ ഉപകരണങ്ങളെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന ചാർജറുമായി റെഡ്മീ. അഞ്ച് മിനിറ്റിനുള്ളിൽ ഒരു സ്മാർട്ട്‌ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാനാകുമെന്ന് പറയപ്പെടുന്ന 300W ഇമ്മോർട്ടൽ സെക്കൻഡ് ചാർജർ എന്ന പുതിയ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ റെഡ്മീയാണ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. 
ഈ സാങ്കേതികവിദ്യയുടെ സാങ്കേതിക വശങ്ങളെ പറ്റി കമ്പനി ഇതുവരെ പറഞ്ഞിട്ടില്ല. ഉൽപ്പന്നങ്ങളും ബ്രാൻഡുകളും പല തരത്തിലുള്ള ഫാസ്റ്റ് ചാർജിങ്ങാണ് ഉപയോ​ഗിക്കുന്നത്. റെഡ്മിയുടെ സാങ്കേതിക വിദ്യ സംബന്ധിച്ച് ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റ് വെയ്‌ബോയില്‍ വന്ന പോസ്റ്റ് അനുസരിച്ച്, പുതിയ ചാർജിംഗ് സാങ്കേതികവിദ്യയ്ക്ക് "300W ഇമ്മോർട്ടൽ സെക്കൻഡ് ചാർജർ" എന്നാണ് പേരിട്ടിരിക്കുന്നത്. 

ഇതിനെയൊരു ബദൽ ചാർജിംഗ് സാങ്കേതികവിദ്യയായണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ചാർജിംഗ് സാങ്കേതികവിദ്യയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടുമെന്നാണ് വിലയിരുത്തൽ. 4,100mAh ബാറ്ററി 43 സെക്കൻഡിനുള്ളിൽ 10 ശതമാനവും രണ്ട് മിനിറ്റും 13 സെക്കൻഡും കൊണ്ട് 50 ശതമാനവും അഞ്ച് മിനിറ്റിനുള്ളിൽ 100 ​​ശതമാനവും ചാർജ് ചെയ്യാൻ കഴിയുമെന്നാണ് പുതിയ സാങ്കേതികവിദ്യ അവകാശപ്പെടുന്നത്. 


ചൈനയിൽ മാത്രം ലഭ്യമായ റെഡ്മി നോട്ട് 12 ഡിസ്കവറി എഡിഷൻ കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വേഗതയേറിയ ചാർജ്ജിംഗ് സ്മാർട്ട്‌ഫോണാണ്. 210W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഏകദേശം 10 മിനിറ്റിനുള്ളിൽ ഉപകരണം പൂർണ്ണമായും ചാർജ് ചെയ്യപ്പെടുമെന്നാണ് അവകാശവാദം.

240W ചാർജിംഗുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായി റിയൽമി ജിടി നിയോ 5 നെ ഈ വർഷം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. 10 മിനിറ്റിനുള്ളിൽ 4,600mAh ബാറ്ററി പിന്തുണയുള്ള ഫോൺ പൂർണ്ണമായും ചാർജ് ചെയ്യപ്പെടുന്നു. ഒരു USB-C പോർട്ടിന് സപ്പോർട്ടിന് കഴിയുന്ന ഏറ്റവും വേഗതയേറിയ ചാർജിംഗ് വേഗതയാണിതെന്ന് പറയപ്പെടുന്നു. 


300W Immortal Second Charger Redmi Confirms Claims to Fully Charge Device in 5 Minutes
Previous Post Next Post

RECENT NEWS