നോമ്പ് കാലത്ത് ദിവസം മുഴുവൻ ഊർജം പകരാൻ ഈത്തപഴം സ്മൂത്തി



നോമ്പ് കാലം ആരംഭിച്ചിരിക്കുകയാണ്. രാവിലെ 5 മണിക്ക് ആരംഭിക്കുന്ന വ്രതം വൈകീട്ട് 6.30 വരെ നീളും. ഈ പന്ത്രണ്ടര മണിക്കൂർ ജലപാനമില്ലാതെ പ്രാർത്ഥനാ നിർഭരമായി കഴിയുകയാണ് വിശ്വാസികൾ. 
വെള്ളവും ഭക്ഷണവും കഴിക്കാതിരിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക സ്വാഭാവികമാണ്. പുലർച്ചെ നോമ്പ് എടുക്കുന്നതിന് മുൻപ് കഴിക്കുന്ന ഇടത്താഴത്തിലെ ഭക്ഷണം ശ്രദ്ധിച്ചാൽ ശരീരത്തെ ബാധിക്കുന്ന അമതി ക്ഷീണം ഒഴിവാക്കാം.

ദിവസം മുഴുവൻ ഊർജം പകരാൻ കഴിയുന്ന ഒരു എനർജി ഡ്രിങ്കാണ് ഈത്തപ്പഴം ഓട്ട്‌സ് സ്മൂത്തി. ഇത് തയാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. കാൽ കപ്പ് ഓട്ട്‌സ് അര കപ്പ് ഈത്തപ്പഴം അരിഞ്ഞത് ഒരകു ചെറു പഴം, ഒന്നര കപ്പ് പാൽ, ആവശ്യമെങ്കിൽ ഒരു ടേബിൾ സ്പൂൺ പീനട്ട് ബട്ടർ എന്നിവ മിക്‌സിയിൽ നന്നായി അടിച്ചെടുക്കുക. ഇത് രാവിലെ കുടിച്ചാൽ ദിവസം മുഴുവൻ ഊർജം ലഭിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.


വിറ്റമിൻ എ, ബി6, ഫോളിക് ആസിഡ്, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം എന്നിവയുടെ കലവറയാണ് ഈത്തപ്പഴം. അതുകൊണ്ട് തന്നെ നോമ്പ് എടുക്കുന്നവർ ഈത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ഊർജം നൽകുമെന്നാണ് ന്യൂട്രീഷണിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

Dates Smoothie Ramadan Fasting Energy Drink
Previous Post Next Post

RECENT NEWS