പഞ്ചസാര എന്ന വില്ലൻ; ഭക്ഷണവിഭവങ്ങളിൽ ഇനി ഉപയോഗിക്കാം ഈ പകരക്കാരെ…



ദൈനംദിന ജീവിതത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. എന്നാലും ഫിറ്റ്നസ്സും ആരോഗ്യവും നിലനിർത്താനുള്ള പോരാട്ടത്തിൽ, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുമ്പോഴെല്ലാം, നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ആദ്യം ഒഴിവാക്കേണ്ടത് പഞ്ചസാരയാണ്. ഏതെങ്കിലും വിഭവത്തിൽ ഇത് ചേർക്കുമ്പോൾ, കലോറിയുടെ എണ്ണം വർദ്ധിക്കുന്നു, അതേസമയം പോഷകമൂല്യം കുറയുകായും ചെയ്യുന്നു.
നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ പഞ്ചസാര സ്ലോ വിഷം പോലെ പ്രവർത്തിക്കും. ടൈപ്പ് 2 പ്രമേഹം മുതൽ ഗുരുതരമായ ഹൃദയപ്രശ്നങ്ങൾക്ക് വരെ ഇത് കാരണമായേക്കാം. പ്രമേഹമുള്ളവർക്കും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും അല്ലെങ്കിൽ കുറഞ്ഞ കാർബ് അടങ്ങിയ ഭക്ഷണം വേണ്ടവർക്കും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന പകരക്കാരെ പരിചയപ്പെടാം.

മേപ്പിൾ പഞ്ചസാര

മേപ്പിൾ എന്ന വാക്ക് കേൾക്കുമ്പോൾ, കാനഡയോ മേപ്പിൾ സിറപ്പ് പുരട്ടിയ പാൻകേക്കുകളോ ആയിരിക്കും ഓർമ വരിക. മേപ്പിൾ മരങ്ങളുടെ സൈലം സ്രവത്തിൽ നിന്ന് നിർമ്മിച്ച ഇത് തികച്ചും പ്രകൃതിദത്തമായ മധുരമാണ്. കൂടാതെ, അവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ശുദ്ധീകരിച്ച പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ കലോറി വളരെ കുറവാണ്.


കോക്കനട് ഷുഗർ

തേങ്ങയുടെ നൂറുകോടി ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ അത് അവിടെ കൊണ്ട് അവസാനിക്കുന്നില്ല. പഞ്ചസാരയ്ക്ക് പകരമായും തേങ്ങ ഉപയോഗിക്കാം. തെങ്ങിന്റെ പൂമൊട്ടിന്റെ തണ്ടിന്റെ സ്രവത്തിൽ നിന്ന് നിർമ്മിച്ച ഈ പ്രകൃതിദത്ത പഞ്ചസാരയിൽ കലോറി വളരെ കുറവാണ്. ഇത് പ്രോസസ്സ് ചെയ്യാത്തതും പോഷകങ്ങൾ നിറഞ്ഞതുമാണ്. ഇത് പഞ്ചസാരയ്ക്ക് മികച്ച ഒരു പകരക്കാരനാണ്.

ഈന്തപ്പഴം

പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഈന്തപഴം. വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. വിറ്റാമിൻ ബി6, ഫൈബർ, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ, മാംഗനീസ്, അയൺ തുടങ്ങിയവ ധാരാളമായി ഈന്തപ്പഴത്തിലുണ്ട്. പ്രമേഹമുള്ളവർക്കും ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും ഹൃദ്രോഗികൾക്കും ഇത് കഴിക്കാം.

യാക്കോൺ സിറപ്പ്

യാക്കോൺ ചെടിയുടെ വേരുകളിൽ നിന്ന് നിർമ്മിക്കുന്ന ഇത് പഞ്ചസാരയ്ക്ക് അനുയോജ്യമായ പകരക്കാരനാണ്. ഇത് സാധാരണ പഞ്ചസാരയുടെ പകുതി കലോറിയും തേനിന്റെ രുചിയുമാണ്. ഇത് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. കൂടാതെ ഭക്ഷണ നാരുകളാൽ സമ്പന്നവുമാണ്.

Sugar substitutes that will change your lifestyle for the better
Previous Post Next Post

RECENT NEWS