സോണി ബ്രാവിയ എക്സ് 80 എല്‍ ടിവി സീരീസുകള്‍ അവതരിപ്പിച്ചു



അത്യാകര്‍ഷകമായ പിക്ചര്‍ ക്വാളിറ്റി, അതിശയിപ്പിക്കുന്ന ശബ്ദ ഫീച്ചറുമായി സോണി ഇന്ത്യ ബ്രാവിയ എക്സ്80എല്‍ ടെലിവിഷന്‍ സീരീസുകള്‍ അവതരിപ്പിച്ചു. കാഴ്ചയും ശബ്ദവും അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന പുതിയ എക്സ്80എല്‍ മോഡലുകള്‍ ഗൂഗിള്‍ ടിവി ഉപയോഗിച്ച് വിനോദത്തിന്‍റെ പുതിയ ലോകവും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.  

എക്സ്80എല്‍ സീരീസിലെ എക്സ്-ബാലന്‍സ്ഡ് സ്പീക്കര്‍ മികച്ച ശബ്ദാനുഭവമാണ് നല്‍കുന്നത്. പതിനായിരത്തിലധികം ആപ്പുകള്‍, ഗെയിമുകള്‍, എഴ് ലക്ഷത്തിലേറെ സിനിമകള്‍, ടിവി സീരീസുകള്‍ എന്നിവ ലഭ്യമാക്കുന്ന ഗൂഗിള്‍ ടിവിയിലൂടെ സ്മാര്‍ട് യൂസര്‍ എക്സ്പീരിയന്‍സും എക്സ്80എല്‍ സീരീസ് ഉറപ്പുനല്‍കുന്നു. ആപ്പിള്‍ എയര്‍പ്ലേ2, ഹോംകിറ്റ് എന്നിവയിലും ഇത് തടസമില്ലാതെ പ്രവര്‍ത്തിക്കും. ഹാന്‍ഡ്സ്ഫ്രീ വോയ്സ് സെര്‍ച്ച് ഫീച്ചര്‍ ഉപയോഗിച്ച് പ്രിയപ്പെട്ട ഷോകളും സിനിമകളും ടിവിയില്‍ പ്ലേ ചെയ്യാം.
Sony WH-CH520 headphone BUY AT
Sony WH-CH520 headphone
Sony WH-CH520 headphone

ഓട്ടോ എച്ചഡിആര്‍ ടോണ്‍ മാപ്പിങും ഓട്ടോ ജന്‍റെ പിക്ചര്‍ മോഡും ഉപയോഗിച്ച് ഗെയിമിങ് അനുഭവം മാറ്റാനുള്ള പിഎസ്5നുള്ള ഫീച്ചര്‍, ഗെയിമിങ് സ്റ്റാറ്റസ്, ക്രമീകരണങ്ങള്‍, ഗെയിമിങ് അസിസ്റ്റ് ഫങ്ഷനുകള്‍ എന്നിവയെല്ലാം ഒരിടത്ത് എളുപ്പത്തില്‍ ലഭ്യമാക്കുന്ന ഗെയിം മെനു ഫീച്ചര്‍, ബ്രാവിയ കോര്‍, ബ്രാവിയ ക്യാം, ആംബിയന്‍റ് ഒപ്റ്റിമൈസേഷന്‍, ലൈറ്റ് സെന്‍സര്‍, അക്കോസ്റ്റിക് ഓട്ടോ കാലിബ്രേഷന്‍ സാങ്കേതികവിദ്യ, എക്സ്-പ്രൊട്ടക്ഷന്‍ പിആര്‍ഒ, ആറ് ഹോട്ട് കീകളുള്ള സ്ലീക്ക് സ്മാര്‍ട് റിമോട്ട് എന്നിവയാണ് എക്സ്80എല്‍ സീരീസിന്‍റെ മറ്റു പ്രധാന സവിശേഷതകള്‍. 

99,900 രൂപ വിലയുള്ള കെഡി-43എക്സ്80എല്‍ മോഡലും, 114,900 രൂപ വിലയുള്ള കെഡി-50എക്സ്80എല്‍ മോഡലും ഏപ്രില്‍ 19 മുതല്‍ ലഭ്യമാവും. കെഡി-85എക്സ്80എല്‍ മോഡലിന്‍റെ വിലയും പുറത്തിറക്കുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും പുതിയ മോഡലുകള്‍ ലഭിക്കും.

Sony launches BRAVIA X80L television series
Previous Post Next Post

RECENT NEWS