
രാജ്യത്തെ മുൻനിര ഇ കൊമേഴ്സ് കമ്പനിയായ ആമസോണിൽ റിയല്‍മിയുടെ പുതിയ ഹാൻഡ്സെറ്റ് നാര്‍സോ എൻ55 ന് വൻ ഓഫർ. നാർസോ സീരീസിലെ പുതിയ 4ജി മോഡലായ എന്‍ 55 ന് നോ കോസ്റ്റ് ഇഎംഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫർ, കൂടെ കൂപ്പൺ കോഡ് ഓഫറും ലഭ്യമാണ്. 12,999 രൂപയ്ക്ക് അവതരിപ്പിച്ച നാർസോ എൻ55 15 ശതമാനം ഇളവിൽ 10,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. പ്രത്യോ കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് (HLQCFMBF, PWZTLNQV ) അധിക ഇളവ് ലഭിക്കും
4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും വേരിയന്റാണ് ഇപ്പോൾ ഓഫർ വിലയിൽ വിൽക്കുന്നത്. പ്രൈം ബ്ലൂ, പ്രൈം ബ്ലാക്ക് നിറഭേദങ്ങളില്‍ ലഭിക്കും. അതേസമയം, 6 ജിബി മോഡലിന് 12,999 രൂപയാണ് വില.
നാര്‍സോ എന്‍55 ന് 90 ഹെട്‌സ് റിഫ്രഷ് റേറ്റോട് കൂടിയ 6.72 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. മീഡിയടെക് ഹീലിയോ ജി88 ആണ് പ്രോസസർ. ആന്‍ഡ്രോയിഡ് 13ല്‍ അടിസ്ഥാനമാക്കിയുള്ള യുഐ 4.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റ്ം.
64 മെഗാപിക്സലിന്റേതാണ് റിയര്‍ ക്യാമറ. ഇതോടൊപ്പം രണ്ട് മെഗാപിക്സിന്റെ ഡെപ്ത്ത് സെന്‍സര്‍ ക്യാമറയും ഉണ്ട്. 8 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 33 വാട്ട്‌സ് സൂപ്പര്‍വൂക്ക് അതിവേഗ ചാര്‍ജിങ് ശേഷിയുള്ളതാണ് 5,000 എംഎഎച്ച് ബാറ്ററി. 29 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാനാകുമെന്നാണ് റിയല്‍മി അവകാശപ്പെടുന്നത്.
Realme narzo N55 - Amazon offer