റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചുതിരുവനന്തപുരം: ഏപ്രിൽ  29, മെയ് 2,3 ദിവസങ്ങളിലെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ഏപ്രിൽ 26, 27, 28 തിയ്യതികളിൽ റേഷൻകട പ്രവർത്തിക്കുന്നതല്ല. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഏപ്രിൽ  29, മെയ് 2,3 ദിവസങ്ങളിൽ റേഷൻ കടകൾ രാവിലെ പ്രവർത്തിക്കും.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി ജില്ലകളിൽ ഏപ്രിൽ  29, മെയ് 2,3 ദിവസങ്ങളിൽ  ഉച്ചയ്ക്കു ശേഷം റേഷൻ കടകൾ പ്രവർത്തിക്കും.

Working hours of ration shops have been adjusted

Previous Post Next Post

RECENT NEWS