വേനല്‍ക്കാലത്ത് കഴിക്കാം പച്ചമാങ്ങ; അറിയാം ഗുണങ്ങള്‍...



മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒരു ഫലമാണ്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് എല്ലാവരുടെയും വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. എല്ലാവരും പഴുത്ത മാമ്പഴത്തിന്‍റെ പുറകേ പോകുമ്പോഴും, പച്ചമാങ്ങയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. 

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ഇവ. വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന പച്ച മാങ്ങയില്‍ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്. കൂടാതെ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാങ്ങ. മാമ്പഴത്തിലെ നാരുകൾ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കും എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നു. വിറ്റാമിനുകളയായ  എ, ബി6, സി, കെ തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. 
പച്ച മാങ്ങയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

പച്ച മാങ്ങയില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി, കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ വേനൽക്കാലത്ത് അമിതമായ വിയർക്കുന്ന മൂലമുള്ള ക്ഷീണം അകറ്റാന്‍ സഹായിക്കും. 

രണ്ട്... 

വിറ്റാമിന്‍ സി, എ എന്നിവ ധാരാളം അടങ്ങിയ പച്ച മാങ്ങ രോഗ പ്രതിരോധ ശേഷി വര്‍ധിക്കാന്‍ സഹായിക്കും. വൈറസ്, ബാക്ടീരിയ മൂലമുള്ള ജലദോഷം, പനി എന്നിവയെ ചെറുക്കാന്‍ സഹായിച്ചേക്കാം. 

മൂന്ന്...

കൊളാജന്റെ നിർമാണത്തിന് വിറ്റാമിന്‍ സി അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പച്ച മാങ്ങ ധാരാളം കഴിക്കുന്നത് കൊളാജന്റെ അളവ് കൂട്ടുകയും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. 


നാല്... 

ഫൈബര്‍ ധാരാളം അ‍ടങ്ങിയ പച്ച മാങ്ങ മലബന്ധം തടയാന്‍ സഹായിക്കും. 

അഞ്ച്...

നാരുകൾ, പെക്ടിൻ, വിറ്റാമിന്‍‌ സി തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ സഹായിക്കും. മാങ്ങയില്‍ ഉളള മഗ്നീഷ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. 

ആറ്...

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പച്ച മാങ്ങ  കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
health benefits of raw mangoes
Previous Post Next Post

RECENT NEWS