World Liver Day 2023 : കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നതിന് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്...?



കരളിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഏപ്രിൽ 19 ലോക കരൾ ദിനമായി ആചരിക്കുന്നത്. ഈ ദിവസം, കരളിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് എങ്ങനെ ആരോഗ്യകരമായി നിലനിർത്താമെന്നതിനെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുന്നതിന് വിവിധ ക്യാമ്പുകളും സെമിനാറുകളും നടത്തുന്നു. 

രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുക, പിത്തരസം ഉത്പാദിപ്പിക്കുക, ഗ്ലൂക്കോസ് സംഭരിക്കുക, ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയുൾപ്പെടെ നിരവധി നിർണായക പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഒരു സുപ്രധാന അവയവമാണ് കരൾ. 
"ജാഗ്രത പാലിക്കുക, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ ആരെയും ബാധിക്കും" എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിനത്തിന്റെ തീം എന്നത്. അതിനാൽ, കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

അമിതമായ മദ്യപാനം കരളിനെ തകരാറിലാക്കും. ഇത് ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ്, ലിവർ സിറോസിസ് എന്നിവയ്ക്ക് കാരണമാകും. അതിനാൽ, കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിന് മദ്യപാനം പരിമിതപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണ്. കരളിന്റെ ആരോഗ്യം നിലനിർത്താൻ ആളുകൾ പുകവലിയും ഒഴിവാക്കണം.

രണ്ട്...

അമിതവണ്ണമോ പൊണ്ണത്തടിയോ ആൽക്കഹോളിക് അല്ലാത്ത ഫാറ്റി ലിവർ രോഗത്തിന് കാരണമാകും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ, കരളിനെ തകരാറിലാക്കുന്നു. അതിനാൽ, ചിട്ടയായ വ്യായാമത്തിലൂടെയും സമീകൃതാഹാരത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് കരളിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
മൂന്ന്...

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കരൾ തകരാറിലായേക്കാവുന്ന സംസ്കരിച്ച ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.

നാല്...

ധാരാളം വെള്ളവും ദ്രാവകവും കുടിക്കുന്നത് കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും അതുവഴി കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

അഞ്ച്...

പതിവ് വ്യായാമം ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും കരൾ രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.

world liver day 2023 tips for keeping your liver healthy
Previous Post Next Post

RECENT NEWS