കയ്യിൽ 20000 രൂപ, പാക്കിങ് കവർ, അളവ് ത്രാസ്, കൊണ്ടോട്ടിയിൽ സ്ത്രീയിൽ നിന്ന് പിടികൂടിയത് 13 ഗ്രാം എംഡിഎംഎമലപ്പുറം: 13 ഗ്രാം എംഡിഎംഎയുമായി സ്ത്രീ പൊലീസ് പിടിയിൽ. മലപ്പുറം  കൊണ്ടോട്ടി പോലീസാണ് ഇവരെ പിടികൂടിയത്. എടക്കര സ്വദേശിനി റസിയ ബീഗം ആണ് പിടിയിലായത്. മൊറയൂർ ഹൈസ്ക്കൂളിന് സമീപമുള്ള വാടക ലോഡ്ജിലായിരുന്നു ഇവർ  താമസിച്ചിരുന്നത്. 
ഇന്നലെ കരിപ്പൂർ പൊലീസ് ലഹരി ഉപയോഗവുമായി ചില യുവാക്കളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥനത്തിൽ നടത്തിയ പരിശോധനയിലാണ് 13 ഗ്രാം എംഡിഎംഎ- യും 20000 രൂപയും, അളവ് ത്രാസും, പാക്കിംഗ് കവറുകളും പിടികൂടിയത്.

Police arrested a woman with 13 grams of MDMA in Malappuram
Previous Post Next Post

RECENT NEWS