റെഡ്മി എ1 സീരീസിന്റെ പരിഷ്കരിച്ച പതിപ്പ് റെഡ്മി എ2 ആമസോണിൽ വൻ ഓഫർ വിലയ്ക്ക് വിൽക്കുന്നു. മീഡിയടെക് ഹീലിയോ ജി36 പ്രോസസറും 7 ജിബി വരെ വികസിപ്പിക്കാവുന്ന റാമും ഉള്ള സ്മാർട് ഫോണുകൾ എൻട്രി ലെവൽ ഹാൻഡ്‌സെറ്റുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. 8999 രൂപയ്ക്ക് അവതരിപ്പിച്ച റെഡ്മി എ2 ഹാൻഡ്സെറ്റ് 6299 രൂപയ്ക്കാണ് ആമസോണിൽ ഇപ്പോൾ വില്‍ക്കുന്നത്. 2ജിബി റാം, 32 ജിബി സ്റ്റോറേജ്, 4ജിബി റാം 64 ജിബി സ്റ്റോറേജ് ഹാൻഡ്സെറ്റുകൾ മൂന്ന് കളർ വേരിയന്റുകളിലാണ് വരുന്നത്. കറുപ്പ്, ഇളം പച്ച, ഇളം നീല നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്.
റെഡ്മി എ2 ആൻഡ്രോയിഡ് 13 ലാണ് (ഗോ എഡിഷൻ) പ്രവർത്തിക്കുന്നത്. 20:9 ആസ്പെക്റ്റ് റേഷ്യോയുള്ള 16.56 സിഎം എച്ച്ഡി+ (1600 x 720 പിക്‌സൽ) എൽസിഡി സ്‌ക്രീനിനു മുകളിൽ സെൽഫി ക്യാമറയും ഉൾക്കൊള്ളുന്ന. 2 ജിബി വരെ LPDDR4x റാമും 32 ജിബി വരെ eMMC 5.1 ഓൺബോർഡ് സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി36 ആണ് പ്രോസസർ.
8 മെഗാപിക്‌സൽ പ്രൈമറി സെൻസറും ക്യുവിജിഎ ലെൻസും പിൻ പാനലുകളിൽ എൽഇഡി ഫ്ലാഷും സജ്ജീകരിച്ചിരിക്കുന്നു. മുൻവശത്ത് 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. റെഡ്മി എ 2 സീരീസ് ഫോണുകളിൽ 10W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററികൾ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവൽ-സിം, 4ജി, 2.4GHz വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഗ്ലോനസ്, ഗലീലിയോ, 3.5എംഎം ഓഡിയോ ജാക്ക്, ചാർജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.
Redmi A2 - Amazon offer