ഞായറാഴ്ച പള്ളിയിൽ പോകുന്ന സമയം നോക്കി വച്ചു; കൃത്യമായ പ്ലാനിംഗ്; സിസിടിവി ഡിവിആർ വരെ അടിച്ചുമാറ്റി, വൻ കവർച്ച



ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍  പട്ടാപ്പകൽ വീട് കുത്തിതുറന്നു കവർച്ച നടത്തിയ സംഘം  സിസിടിവിയുടെ ഡിവിആറും കവർന്നു. പട്ടാപ്പകൽ വീട്ടില്‍ മോഷണം നടത്തി  20 പവനും 22,000 രൂപയുമാണ് കവർന്നു. കവർച്ചാ സംഘത്തെ തിരിച്ചറിയാതിരിക്കാൻ സിസിടിവിയുടെ ഡിവിആറും കവർന്നതാണ് അന്വേഷണത്തിന് തിരിച്ചടിയായത്. ഉളിക്കൽ കല്ലുവയൽ ബെന്നി ജോസഫിന്‍റെ വീട്ടിലായിരുന്നു കവർച്ച.
ഇന്നലെ രാവിലെ ബെന്നി ജോസഫും കുടുംബവും പള്ളിയിൽ പോയി തിരിച്ചെത്തിയപ്പോൾ ആണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്‍റെ മുൻവശത്തെ കതകുകൾ തുറന്നിട്ട നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് രണ്ട് മുറികളിലെയും അലമാരകൾ കുത്തി തുറന്നത് കാണുന്നത്. അലമാരയിൽ സൂക്ഷിച്ച ആഭരണവും പണവും ആണ് നഷ്ടമായത്.

വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും നോക്കുമ്പോൾ ഡിവിആറും മോഷ്ടാവ് കൊണ്ടുപോയതായി മനസിലായി. പുറകുവശത്തെ ക്യാമറ തകർത്ത നിലയിലുമാണ്. ഉടൻ തന്നെ പൊലീസിൽ വിവരമറിക്കുകയും ഇരിക്കൂർ പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. 20 പവനും ഇരുപത്തിരണ്ടായിരത്തോളം രൂപയും മോഷണം പോയതായി ബെന്നി ജോസഫ് പറഞ്ഞു. പൊലീസ് കേസ് എടുത്ത് അന്വേഷണം ഊർജിതമാക്കി. ബെന്നി പള്ളിയിൽ പോകുന്നത് കൃത്യമായി അറിഞ്ഞായിരുന്നു കവർച്ച പ്ലാൻ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

iritti house theft planning cctv damaged dvr lost
Previous Post Next Post

RECENT NEWS