12 വയസുകാരൻ സ്ത്രീകളുടെ കുളി മൊബൈലിൽ പകര്‍ത്തി, പിന്നാലെ ഞെട്ടിച്ച വെളിപ്പെടുത്തൽ; പീഡിപ്പിച്ചയാൾ അറസ്റ്റിൽകാസർകോട്: സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പന്ത്രണ്ട് വയസുകാരനെ പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് കുട്ടിയുടെ പീഡന വിവരം. കുട്ടിയെ പീഡനത്തിന് ഇരയാക്കിയതിന് കാസര്‍കോട് രാജപുരം സ്വദേശിയായ രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ കുളിക്കുന്നത് ഒളി‍ഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് കാസര്‍കോട് രാജപുരത്ത് പന്ത്രണ്ട് വയസുകാരന്‍ പിടിയിലായത്.


Read also

നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞത്. മൊബൈലില്‍ ഇങ്ങനെ വീഡിയോ പകര്‍ത്തുന്നത് വ്യാപാരിയായ രമേശന് വേണ്ടിയാണെന്നും കുട്ടി വെളിപ്പെടുത്തി. ഇങ്ങനെ നിരവധി തവണ താന്‍ സ്ത്രീകള്‍ കുളിക്കുന്നത് അയാള്‍ പറഞ്ഞിട്ട് പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് പന്ത്രണ്ടു വയസുകാരന്‍, രമേശന്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്ന വിവരവും പുറത്തുവിട്ടത്. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ 45 വയസുകാരനായ രമേശനെ പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നടത്തിയുമായിരുന്നു പീഡനം. പോക്സോ അടക്കമുള്ള വകുപ്പുകളാണ് രമേശനെതിരെ ചുമത്തിയിരിക്കുന്നത്.

ചില സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് 12 വയസുകാരനെ നാട്ടുകാര്‍ നിരീക്ഷിച്ച് വരികയായിരുന്നു. പരിസരത്തെ ഒരു വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെയാണ് കുട്ടിയെ നാട്ടുകാര്‍ പിടികൂടുന്നതും രമേശന്‍റെ പേര് പുറത്തുവന്നതും. തുടര്‍ന്ന് കൗണ്‍സലിംഗ് നല്‍കിയപ്പോഴാണ് പീഡന വിവരം കുട്ടി പുറത്ത് പറയുന്നത്. രമേശന്‍ ഇത്തരത്തില്‍ ഇനിയും കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നുള്ള സംശയത്തിലാണ് പ്രദേശവാസികള്‍. കടയില്‍ എത്തുന്ന കുട്ടികളെ മിഠായിയും മറ്റും നല്‍കി പ്രലോഭിപ്പിച്ചാണ് പീഡനമെന്നും പ്രദേശവാസികള്‍ സംശയിക്കുന്നു. രാജപുരം പൊലീസ് അന്വേഷണം തുടരുകയാണ്.

12 year old boy arrested for recording women bathing mobile phone in kasaragod
Previous Post Next Post

RECENT NEWS