ട്യൂഷൻ കഴിഞ്ഞ് വരവെ തെരുവ് നായ്ക്കൾ ഓടിച്ചു, സൈക്കിൾ പോസ്റ്റിലിടിച്ച് വീണ് 16-കാരന്റെ പല്ലുകൾ കൊഴിഞ്ഞുതൃശ്ശൂർ: തെരുവുനായ്ക്കൾ ഓടിച്ച്  സൈക്കിളിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ  16 കാരനായ എൻ ഫിനോവിനാണ് പരിക്കേറ്റത്. സൈക്കിളിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിഞ്ഞു, മുഖത്ത് പരിക്കേറ്റിട്ടുമുണ്ട്. 
ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരികയായിരുന്നു ഫിനോ. ആക്രമിക്കാനെത്തിയ നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുവീണു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി തുടർ ചികിത്സ നൽകി വരികയാണ്.

16 year old seriously injured in stray dog attack
Previous Post Next Post

RECENT NEWS