ഇളവുകളോടെ 37,999 രൂപയ്ക്ക് ഐഫോൺ 14, വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരംആപ്പിൾ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം. വമ്പിച്ച വിലക്കിഴിവ് നൽകുന്ന ആപ്പിൾ ഡേയ്സ് സെയിൽ ആമസോണിൽ നടക്കുന്നു. വിവിധ ഡിസ്​കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും, 15 ശതമാനം വിലക്കുറവും എക്സ്ചേഞ്ചും ലഭിച്ചാൽ ഐഫോൺ 14( iPhone 14) കേവലം 37,999 രൂപയ്ക്ക് വാങ്ങാമെന്നാണ് പറയുന്നത്. എന്നാൽ 30,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്ക് ഐഫോൺ 14 ഹാൻഡ്സെറ്റ് 69,999 രൂപയിലുമായിരിക്കും  ലഭിക്കുക. 
ആമസോൺ ആപ്പിൾ ഡേയ്സ് സെയിലിൽ ആപ്പിളിന്റെ പുതിയ ഹാൻഡ്സെറ്റുകൾക്ക് വൻ ഇളവുകളാണ് നൽകുന്നത്.  ഐഫോൺ 14 ന്റെ അടിസ്ഥാന വേരിയന്റ് ഇന്ത്യയിൽ 79,990 രൂപയ്ക്കാണ് പുറത്തിറക്കിയത്. ഈ ഹാൻഡ്സെറ്റ് ഇപ്പോൾ ആമസോൺ ആപ്പിൾ ഡേയ്സ് സെയിലിൽ ഏകദേശം 10,000 രൂപ കിഴിവിൽ 67,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നന്നത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ( iPhone 14 pro), ഐഫോൺ 14 പ്രോ മാക്സ്( iPhone 14 pro max) എന്നീ നാല് ഐഫോണുകൾക്കും ആമസോൺ ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്.

ഐഫോൺ 14 ന്റെ അടിസ്ഥാന വേരിയന്റ് 128 ജിബി സ്റ്റോറേജുമായാണ് വരുന്നത്.256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13 ശതമാനം കിഴിവ് ലഭിക്കും.യഥാർത്ഥ വിലയായ 89,900 രൂപയിൽ നിന്ന് വില 77,999 രൂപയായി കുറയുന്നു. ആപ്പിൾ ഐഫോൺ 14 പ്രോയുടെ 128 ജിബി വേരിയന്റിന് 1,29,900 രൂപയാണ് യഥാർത്ഥ വില. ഈ വേരിയന്റ് ഇപ്പോൾ നിങ്ങൾക്ക് 1,19,999 രൂപയ്ക്ക് സ്വന്തമാക്കാം. 


ഐഫോൺ 14 പ്രോയുടെ ഫോണിന്റെ 256 ജിബി വേരിയന്റ്  1,39,900 രൂപയാണ് യഥാർത്ഥ വില, ഇപ്പോൾ 1,34,990 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തിരഞ്ഞെടുത്ത ഉപകരണങ്ങളിൽ 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും നൽകുന്നു.ജൂൺ 17 വരെയാണ് ഈ സെയിൽ നടക്കുന്നത്. 

Apple sale days are live on amazon from 11th to 17th June.
Previous Post Next Post

RECENT NEWS