ഫ്‌ളിപ്കാര്‍ട്ടിൽ 'ബിഗ് സേവിങ്‌സ്' ഓഫർ വിൽപന തുടങ്ങി; കുറഞ്ഞ നിരക്കിൽ ഐഫോണും ഗ്യാലക്സി എസ് 23യും



രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ വീണ്ടും വൻ ഓഫർ വിൽപന. ഐഫോണ്‍ 13, പോകോ എക്‌സ്5, ഗ്യാലക്‌സി എസ്23 ഫോണുകള്‍ക്ക് അടക്കം കിഴിവുമായി  ഇന്ത്യയിലെ ഏറ്റവും വലിയ ആദായ വില്‍പനകളിലൊന്നായ ഫ്‌ളിപ്കാര്‍ട്ട് ബിഗ് സേവിങ്‌സ് ഡെയ്‌സിനു തുടക്കമായി. 

സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി ഒട്ടനവധി ഇല്‌ക്ട്രോണിക് ഉപകരണങ്ങളും മറ്റ് സാധനങ്ങളും കുറഞ്ഞ വിലയ്ക്കു വാങ്ങാന്‍ ലഭിക്കുന്ന അവസരങ്ങളിലൊന്നാണിത്. ഐഫോണ്‍ 13, പോകോ എക്‌സ്5, സാംസങ് ഗ്യാലക്‌സി എസ്23 തുടങ്ങി പല സ്മാര്‍ട്ട്‌ഫോണുകളും വിലക്കുറവില്‍ സ്വന്തമാക്കാമെന്ന് കമ്പനി പറയുന്നു. 
എംആര്‍പിയിയില്‍ നിന്നുള്ള കുറവു കൂടാതെ, വിവിധ ബാങ്ക് കാര്‍ഡുകളും ഡീലുകളും വഴി വില വീണ്ടും കുറയ്ക്കാം. ഓരോ പ്രൊഡക്ടിന്റെ പേജിലും അതിനൊപ്പം ലഭ്യമായ ഓഫറുകളും കാണിച്ചിരിക്കും.

ചില ഡീലുകള്‍ പരിശോധിക്കാം

ഐഫോണ്‍ 13 128ജിബി വേരിയന്റിന്റെ എംആര്‍പി 69,900 രൂപയാണ്. ഇതിന് ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ ചെയ്യുന്നത് 11,151 രൂപയുടെ ഡിസ്‌കൗണ്ടാണ്. എന്നാല്‍, എസ്ബിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയാല്‍ വില 57,999 രൂപയായി കുറയ്ക്കാം. ഇതടക്കം മൊത്തം ഏഴ് ഓഫറുകളാണ്  ഈ 5ജി ഹാന്‍ഡ്‌സെറ്റിന് ഉള്ളത്. എക്‌സ്‌ചേഞ്ച് ഓഫര്‍ വഴിയും നേടാം 30000 രൂപ വരെ. ഓഫറുകള്‍ക്കു പുറമെ, തവണ വ്യവസ്ഥയിലും ഐഫോണ്‍ 13 വാങ്ങാം. പ്രതിമാസം 2,017 രൂപ അടവു വരും. 


സാംസങ് ഗ്യാലക്‌സി എഫ്23 5ജി 6ജിബി/128ജിബി വേരിയന്റിന് എംആര്‍പി 23,999 രൂപയാണ്(നിലവിൽ).  ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണ്‍ വില്‍ക്കുന്നത് 15,499 രൂപയ്ക്കാണ്. സാംസങ് അക്‌സിസ് ബാങ്ക് ക്രെഡിറ്റ്കാര്‍ഡിന് 10 ശതമാനം കിഴിവു നല്‍കുന്നതടക്കംമൊത്തം ഏഴ് ഓഫറുകളാണ് ഈ മോഡലിന് നല്‍കുന്നത്. തവണ വ്യവസ്ഥ കാണിച്ചിട്ടില്ല, പക്ഷെ എക്‌സ്‌ചേഞ്ച് വഴി 14,500 രൂപ വരെ കൂടുതലായി ലാഭിക്കാം.


കുടുതല്‍ വിലക്കുറവുള്ള സാംസങ് ഫോണ്‍ വാങ്ങണമെന്നുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണ് ഗ്യാലക്‌സി എഫ്13. 16,999 രൂപ എംആര്‍പിയുള്ള മോഡല്‍ വില്‍ക്കുന്നത് 10,699 രൂപയ്ക്കാണ്. അത് ഉള്‍പ്പടെ 8 ഓഫറുകളാണ് ഫോണിനു നല്‍കുന്നത്. 10150 രൂപ വരെ എക്‌സ്‌ചേഞ്ച് നടത്തിയും നേടാം. അതേസമയം, ഇതൊരു 5ജി ഫോണ്‍ അല്ലെന്ന കാര്യവും മനസില്‍വയ്ക്കണം.


ഒരു 5ജി സാംസങ് ഫോണാണ് വേണ്ടതെന്നുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഏറ്റവും വില കുറഞ്ഞ മോഡലുകളിലൊന്നാണ് ഗ്യാലക്‌സി എം14. ഇതിന്റെ 4ജിബി/128ജിബി വേരിയന്റിന് 17,990 രൂപ ആണ് എംആര്‍പി.  ഈ വേരിയന്റ് ഇപ്പോള്‍ വില്‍ക്കുന്നത് 14,973 രൂപയ്ക്കാണ്. അതിനൊപ്പം 11 ഓഫറുകള്‍ ഉണ്ട്. എക്‌സ്‌ചേഞ്ച് ഓഫര്‍ ഇല്ല.  



പൊകോ എക്‌സ്5 5ജി, 6ജിബി/128ജിബി വേരിയന്റിന്റ എംആര്‍പി 20,999 രൂപയാണ്. ഫോണ്‍ ഇപ്പോള്‍ 15,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതടക്കം മൊത്തം 13 ഓഫറുകളാണ് ഫോണിന് നല്‍കുന്നത്. പുറമെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. 15450 രൂപ വരെ എക്‌സ്‌ചേഞ്ച് വഴി ലാഭിക്കാമെന്ന് ഫ്‌ളിപ്കാര്‍ട്ട് പറയുന്നു. 


മോട്ടോ ജി62 മോഡലിന്റെ 6ജിബി/128ജിബി വേരിയന്റിന് 21,999 രൂപയാണ് എംആര്‍പി. ഫോണിപ്പോള്‍ വില്‍ക്കുന്നത് 15,499 രൂപയ്ക്കാണ്. അതടക്കം 9 ഓഫറുകളാണ് മോട്ടോ ജി62ന്റെ പേജില്‍ ഇതെഴുതുന്ന സമയത്തുള്ളത്. എക്‌സ്‌ചേഞ്ച് വഴി 14400 രൂപ വരെയും കിഴിവുനേടാം.  നതിങ് ഫോണ്‍ (1), ഐഫോണ്‍ 14, മോട്ടറോള എജ് 40 തുടങ്ങിയ ഫോണുകള്‍ക്കും ബിഗ് സേവിങ്‌സ് ഡെയ്‌സ് വില്‍പ്പനയില്‍ കിഴിവുകളുണ്ട്. 

ഇന്റല്‍ പ്രൊസസറുള്ള ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്കും കിഴിവ്

എംആര്‍പിയില്‍ നിന്ന് പതിനായിരക്കണക്കിനു രൂപയുടെ കിഴിവാണ് ഇന്റല്‍ പ്രൊസസറുള്ള ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്ക് സെയിലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഇന്റല്‍ 11-ാം തലമുറയിലെ ഐ5 പ്രൊസസര്‍ ഉള്ള എംഎസ്‌ഐ ജിഎഫ് 63 തിന്‍ 11എസ്‌സി-1401എന്‍ ഗെയിമിങ് ലാപ്‌ടോപ്പിന് എംആര്‍പി 67,990 രൂപയാണ്. ഈ 8ജിബി/512ജിബി വേര്‍ഷന് ഇപ്പോള്‍ വില 49,990 രൂപയാണ്. ഇതടക്കം മൊത്തം 16 ഓഫറുകളാണ് പേജിലുള്ളത്. എക്‌സ്‌ചേഞ്ച് വഴി 19,990 രൂപ വരെ അധിക കിഴിവും സ്വന്തമാക്കാം. 



ഇന്റല്‍ കോര്‍ ഐ7 12-ാം തലമുറ പ്രൊസസറും, 16ജിബി റാമും, 512ജിബി സംഭരണശേഷിയും, 4ജിബി ഗ്രാഫിക്‌സ് കാര്‍ഡുമുള്ള 15.6-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് സ്‌ക്രീനുള്ള ലാപ്‌ടോപ്പ് അവതരിപ്പിച്ചത് 1,37,990 രൂപയ്ക്കായിരുന്നു. ഇപ്പോള്‍ വില്‍ക്കുന്നത് 89,990 രൂപയ്ക്കാണ്. ഇതടക്കം 17 ഓഫറുകളും ഉണ്ട്. എക്‌സ്‌ചേഞ്ച് വഴി 17,990 രൂപ വരെ വീണ്ടും കുറവും നേടാം. 


കോര്‍ ഐ9 (12-ാം തലമുറ) പ്രൊസസറും, 32ജിബി റാമും, 1ടിബി സംഭരണശേഷിയും 16ജിബി ഗ്രാഫിക്‌സ് മെമ്മറിയുമുള്ള അസുസ് റോഗ് സ്ട്രിക്‌സ് 15 മോഡല്‍ അവതരിപ്പിച്ചത് 3,62,990 രൂപയ്ക്കായിരുന്നു. അതിപ്പോള്‍ 2,81,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. മൊത്തം 17 ഓഫറുകളുണ്ട്. പുറമെ എക്‌സ്‌ചേഞ്ച് വഴി 17900 രൂപയും നേടാം.  ക്യാമറകള്‍, ടിവികള്‍, വാക്വം ക്ലീനറുകള്‍ തുടങ്ങി മിക്ക ഉപകരണ ശ്രേണിക്കും ഫ്‌ളിപ്കാര്‍ട്ടില്‍ കിഴിവുകളുണ്ട്.  

Flipkart Big Billion Days Starts Tonight, Know The Best Deals And Offers Here
Previous Post Next Post

RECENT NEWS