തലസ്ഥാനത്ത് പെൺകുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; വിവസ്ത്രയായി ഓടിരക്ഷപ്പെട്ടു, പ്രതി പിടിയിൽതിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ പെൺകുട്ടിക്ക് ക്രൂരപീഡനം. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെണ്‍കുട്ടിയ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. കഴക്കൂട്ടത്താണ് സംഭവം. പെൺകുട്ടി എസ്എറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിലായിട്ടുണ്ട്.
കിരൺ ഇന്നലെ വൈകുന്നേരം പെൺകുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിലും ചിത്രീകരിച്ചു. കൈകൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. രാവിലെ കൈയിലെ കെട്ടഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും പ്രതിയായ കിരൺ പിന്തുടർന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് കിരൺ മടങ്ങി പോയത്. 

Girl raped in trivandrum Left naked the accused a native of Attingal was arrested
Previous Post Next Post

RECENT NEWS