കൂടത്തായിയിൽ ജീപ്പ് കടയിലേക്ക് പാഞ്ഞ് കയറി രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്കൂടത്തായി :എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ കൂടത്തായിൽ ആലുവയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബൊലിറോ ജീപ്പ് കൂടത്തായിയിൽ പ്രവർത്തിക്കുന്ന കൂട്ടീസ് സൂപ്പർ മാർക്കറ്റിലേക്ക് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി. ഈ സമയം സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.
കൂളികുന്ന് ഷാഫി മകൾ സന മിൻഹ കാക്കാഞ്ഞി സാലിയുടെ മകൾ സന മെഹ്റിൻ എന്നീ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്.ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടെ മുൻവശം പൂർണ്ണമായും തകർന്നു. 
Previous Post Next Post

RECENT NEWS