മണ്‍സൂണ്‍ സീസണ്‍ പാക്കേജുകളുമായി കെ.ടി.ഡി.സികൊച്ചി:കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്‍റ്‌ കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുടുംബ സമേതം സന്ദര്‍ശിക്കാന്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കി മണ്‍സൂണ്‍ പാക്കേജുകള്‍ ഒരുക്കുന്നു. വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാർ പൊന്‍മുടി, കായല്‍പരപിന്‍ പ്രശാന്തതയുള്ള ' കുമരകം, കൊച്ചി എന്നിവിടങ്ങളിലുള്ള കെ.ടി.ഡി.സി. റിസോര്‍ട്ടുകളിലാണ്‌ അവധിക്കാല പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്‌. 
കെ.ടി.ഡി.സി.യുടെ പ്രീമിയം ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തിരുവനന്തപുരത്തെ മാസ്‌ക്കറ്റ്‌ ഹോട്ടല്‍, തേക്കടിയിലെ ആരണ്യനിവാസ്‌, കൊച്ചിയിലെ ബോള്‍ധാട്ടി പാലസ്‌ എന്നിവിടങ്ങളില്‍ 2. രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ മാതാപിതാക്കള്‍ ഉള്‍പ്പെടെ 12 വയസ്സില്‍ താഴെയുള്ള രണ്ട്‌ കുട്ടികള്‍ക്ക്‌ 9,999/. രൂപയ്ക്കും കുമരകത്തെ വാട്ടര്‍സ്്‌കേപ്സ്‌, മൂന്നാറിലെ ടി കരണ്ടി എന്നിവിടങ്ങളില്‍ Rs.11999/- രൂപയ്ക്കും ഈ പാക്കേജ്‌ ലഭ്യമാണ്‌.

ബഡ്ജറ്റ്‌, ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹസ്‌, തണ്ണിര്‍മുക്കത്തെ സുവാസം, കുമരകം ഗേറ്റ്‌വേ റിസോര്‍ട്ട്‌,

പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്ക്‌, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ്‌ എന്നിവിടങ്ങളില്‍ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികള്‍ ഉള്‍പ്പെടെയുള്ള വില 4,999/- രൂപയാണ്‌ ഈടാക്കുന്നത്‌. ഇതു കൂടാതെ നിലമ്പൂരിലെ ടാമറിന്‍ഡ്‌ ഈസി ഹോട്ടല്‍, മണ്ണാര്‍കാട്  ടാമറിന്‍ഡ്‌ ഈസി ഹോട്ടല്‍ എന്നിവയില്‍ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികള്‍ ഉള്‍പ്പെടെയുള്ള  3,499/- രൂപയാണ്‌ ഈടാക്കുന്നത്‌.  പാക്കേജുകള്‍ ജൂണ്‍ മുതല്‍ സെപ്തംബർ 30 വരെ പ്രാബല്യത്തില്‍ ഉണ്ടൊകും. ഓണക്കാലത്തും വെള്ളി, ശനി മറ്റ് അവധിദിവസങ്ങളിലും ഈ പാക്കേജ്‌ ലഭ്യമായിരിക്കുകയില്ല. ജോലിയില്‍ നിന്നും  വിരമിച്ചവര്‍ക്കും പ്രവാസികള്‍ക്കും അവധിക്കാലം ആസ്വദിക്കാനുതകുന്ന രീതിയിലുള്ള പ്രത്യേകം തയ്യാറാക്കിയ പാക്കേജുകളുമുണ്ട്.  മൂന്നുരാത്രിയും നാലുപകലും താമസം, പ്രഭാതഭക്ഷണം, ചായ/കോഫി, സ്‌നാക്‌സ്‌, ഡിന്നര്‍, നികുതി എന്നിവ ഉൾപ്പെടെയുള്ള പാക്കേജ്‌ 13,500 രൂപയിലാണ്‌ ആരംഭിക്കുന്നത്. 2023 ജൂണ്‍ മുതല്‍ സെപ്തംബർ 30 വരെയാണ്‌ ഈ പാക്കേജുകള്‍ ലഭ്യമാകുന്നത്.

വിവരങ്ങള്‍ക്ക്‌ കെ.ടി.ഡി.സി വെബ്സൈറ്റ് ww.ktdc.com/packages അല്ലെങ്കിൽ  0471-2316736,2725213,9400008585 എന്ന നമ്പറിലോ centralreservations@ktdc.com എന്ന മെയിൽ ഐഡിയിലോ അതാത്‌ ഹോട്ടലുകളിലോ ബന്ധപ്പെടുക. 

KTDC introduces monsoon season packages for tourists

Previous Post Next Post

RECENT NEWS