"നെറ്റ്ഫ്ലിക്സ് ബൈറ്റ്സ്"; റെസ്റ്റോറന്റ് പദ്ധതിയുമായി നെറ്റ്ഫ്ലിക്സ്



നെറ്റ്ഫ്ലിക്സ് ജൂൺ 30 ന് ലോസ് ഏഞ്ചൽസിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നു. നെറ്റ്ഫ്ലിക്സ് ബൈറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറന്റ് ഏറെ വ്യത്യസ്തമായാണ് അവതരിപ്പിക്കുന്നത്. വിവിധ നെറ്റ്ഫ്ലിക്സ് ഷോകളിൽ ഷെഫുകൾ അവതരിപ്പിക്കുന്ന ഭക്ഷണങ്ങളാണ് ഇവിടെ വിളമ്പുന്നത്. ഈ ആശയം വ്യത്യസ്തവും രസകരവുമാണ്. ഏറെ കൗതുകത്തോടെയാണ് ആളുകൾ ഇതിനെ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങൾക്ക് ഷോകൾ ഇഷ്ടമാണെങ്കിൽ അത് ഈ ഡൈനിംഗ് അനുഭവം മികച്ചതാക്കും. അയൺ ഷെഫിന്റെ കർട്ടിസ് സ്റ്റോൺ, മിംഗ് സായ്, ആൻഡ്രൂ സിമ്മേൺ എന്നിവർ പാചകക്കാരിൽ ഉൾപ്പെടുന്നു.
ദി ഹോളിവുഡ് റിപ്പോർട്ടർ പറയുന്നതനുസരിച്ച്, നെറ്റ്ഫ്ലിക്സ് ബൈറ്റ്സ് ആഴ്ചയിൽ ഏഴ് ദിവസവും വൈകുന്നേരം 5 മുതൽ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കും. കൂടാതെ വാരാന്ത്യങ്ങളിൽ രാവിലെ 10 മുതൽ 2 pm വരെ ഉണ്ടായിരിക്കും. ലോസ് ഏഞ്ചൽസിലെ 115 എസ്. ഫെയർഫാക്‌സ് അവനുവിലാണ് റസ്റ്റോറന്റ് ഉള്ളത്.

നെറ്റ്ഫ്ലിക്സിന്റെ റിസർവേഷൻ നിലവിൽ തുറന്നിരിക്കുന്നു. ഈ മികച്ച പാചക അനുഭവത്തിന്റെ ഭാഗമാകാൻ താൽപ്പര്യമുള്ളവർക്ക് വെബ്‌സൈറ്റിയിലൂടെ ടേബിൾ റിസർവ് ചെയ്യാം. ഒരു ടേബിൾ റിസർവ് ചെയ്യുന്നതിന് 25 ഡോളറാണ് അഡ്വാൻസ് കൊടുക്കേണ്ടത്. ഇത് തിരികെ നൽകാനാവില്ല. ഡെപ്പോസിറ്റ് പിന്നീട് അതിഥിയുടെ ബില്ലിൽ നിന്ന് കുറയ്ക്കും.


Netflix Is Opening Its First Pop-Up Restaurant In Los Angeles
Previous Post Next Post

RECENT NEWS