വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്കൊച്ചി: യൂട്യൂബർമാരുടെ വീട്ടിൽ സംസ്ഥാന ആദായനികുതി വകുപ്പിൻ്റെ പരിശോധന. പേർളി മാണി, അൺ ബോക്സിങ് ഡ്യൂഡ്, ഫിഷിംഗ് ഫ്രീക്ക്, എം ഫോർ ടെക്, അഖിൽ എൻ ആർ ബി, അർജു, ജയരാജ് ജി നാഥ്, കാസ്ട്രോ, റെയിസ്റ്റർ എന്നിവരുടെ വീടുകളിലും ഓഫീസിലുമാണ് ഇൻകം ടാക്സിന്റെ പരിശോധന. നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നറിയാനാണ് പരിശോധന നടത്തുന്നത്. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. പലരും കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാവിലെ എട്ടുമണിയോടെയാണ് പരിശോധന ആരംഭിച്ചത്.
ആദായനികുതി ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. സംസ്ഥാനത്ത് വലിയ തോതിൽ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബർമാരുണ്ട്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോഴിക്കോടും കൊച്ചിയുമുൾപ്പെടെ പത്തിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 

No income tax YouTubers' homes, offices raided
Previous Post Next Post

RECENT NEWS