സ്കൂട്ടർ റോഡിലേക്ക് തെറിച്ച് വീണു, യുവാവിന്‍റെ വയർ മുറിഞ്ഞ് ചോരയൊഴുകി; സഡൻ ബ്രേക്കിട്ട് ആംബുലൻസ്, രക്ഷകരായിമാന്നാർ: ആലപ്പുഴയിൽ ആംബുലൻസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ അപകടത്തിൽ പെട്ട യുവാവിന്റെ ജീവൻ രക്ഷിച്ചു. അപകടത്തിൽ പെട്ട ഇരുചക്ര വാഹന യാത്രക്കാരനായ ചെന്നിത്തല റൂബൻ വില്ലയിൽ റൂബൻ(18) നെയാണ് ആംബുലൻസ് ഡ്രൈവർ സ്വാലിഹ്, ആബുലൻസ് ജീവനക്കാരൻ സുഹൈൽ എന്നിവരുടെ ഇടപെടൽ മൂലം ജീവൻ തിരിച്ച് കിട്ടിയത്. തിരുവല്ലാ   കായംകുളം
സംസ്ഥാന പാതയിൽ മാന്നാർ കോയിക്കൽ ജങ്ഷന് തെക്ക് വശത്ത് വെച്ചാണ് അപകടം നടന്നത്.  കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴി മൂടിയതിന്റെ ഭാഗമായി ഉയർന്ന് കിടന്ന മണ്ണിൽ കയറി റൂബൻ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം തെറ്റി റോഡിലേക്ക് തെറിച്ച് വീഴുകയയായിരുന്നു. 
പരുമല ആശുപത്രിയിൽ രോഗിയെ ഇറക്കി തിരികെ വരികയായിരുന്നു ആംബുലൻസ്. അപകടം കണ്ട് ഉടനെ വാഹനം നിർത്തി  സ്വാലിഹും സുഹൈലും റോഡിൽ വീണു കിടന്ന യുവാവിനെ എടുക്കാൻ ശ്രമിച്ചു. അപ്പോളാണ് വയറിന് താഴെയുണ്ടായ വലിയ മുറിവിൽ നിന്നും അമിതമായ രക്തം പോകുന്നതായി ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ആംബുലൻസ് തിരിച്ച് അതിൽ കയറ്റി നിമിഷനേരം കൊണ്ട് പരുമല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

പരിക്കേറ്റ റൂബനെ പരുമല ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. വലിയ അപകടം ആണെന്ന് കരുതിയില്ലെന്നും വാഹനം നിർത്തി അപകടം പറ്റിയ ആളിനെ എടുത്തപ്പോളാണ് അപകടത്തിന്റെ ഗുരുതരാവസ്ഥ മനസിലായത് എന്ന് കറ്റാനം, ചൂനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന മെഡ് വിങ്ങ്സ് കമ്പനിയുടെ ആംബുലൻസ് ഡ്രൈവർ സ്വാലിഹും ജീവനക്കാരൻ സുഹൈലും പറഞ്ഞു. സംസ്ഥാന പാതയിലും മാന്നാർ പഞ്ചായത്തിലെ ഇട റോഡുകളിലും കുടിവെള്ള പൈപ്പ് ഇടാൻ എടുത്ത കുഴി മൂടിയ മണ്ണ് ഉയർന്ന് കിടക്കുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്.  
ambulance staff save youth from a bike accident.  
Previous Post Next Post

RECENT NEWS