'ഐ' ഒഴിവാക്കി ഇന്റൽ; ഇനി അറിയപ്പെടുക ഇങ്ങനെചിപ് നിർമാതാക്കളായ ഇന്റൽ തങ്ങളുടെ ഏറ്റവും ജനകീയമായ മൈക്രോചിപ് ശ്രേണിയുടെ പേരു മാറ്റുന്നു. 15 വർഷങ്ങൾക്കുശേഷമാണ് ഇത്തരമൊരു മാറ്റത്തിനു ഒരുങ്ങുന്നത് ഐ5, ഐ7, ഐ9, ഐ13 എന്നിങ്ങനെ അറിയപ്പെട്ടിരുന്നതാണ് മാറ്റുന്നത്. 
പുതിയ ചിപ്പുകൾക്ക് തലമുറ വിശേഷണം നൽകുന്നതും അവസാനിപ്പിക്കും. ഇതു പ്രകാരം ഇനി വരാനിരിക്കുന്ന ചിപ്പുകളെ കമ്പനി 14th Gen എന്നു വിശേഷിപ്പിക്കില്ല.

 ഐ7, ഐ9 എന്നിങ്ങനെയുള്ള പേരുകൾക്ക് പ്രാധാന്യം വന്നതോടെ ഇന്റൽ എന്ന പേരിനു പ്രാധാന്യം കുറയുന്നെന്നു കണക്കാക്കിയാണ് പുതിയ നീക്കം. ഇനി മുതൽ ചിപ്പുകൾക്ക് ഇന്റൽ, ഇന്റൽ കോർ, ഇന്റൽ കോർ അൾട്ര എന്നീ മൂന്നു ശ്രേണികളിലാണ് വിപണിയിലെത്തുക.

intel rebrands pc chips after 15 years
Previous Post Next Post

RECENT NEWS