കൂടരഞ്ഞിയിൽ വാഹനാപകടം:ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു യുവാക്കൾ മരിച്ചുകൂടരഞ്ഞി: കൂടരഞ്ഞി-മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ മോട്ടോർ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

ഇന്ന് വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടമുണ്ടായത്.കൂടരഞ്ഞി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവമ്പാടിയിലുളള ഓട്ടോറിക്ഷയും കുടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
മുക്കം കാരശ്ശേരി പാറത്തോട് കാക്കക്കൂടുങ്കേൽ അമേസ് സെബാസ്റ്റ്യൻ (22)കൂടരഞ്ഞി കക്കാടംപൊയിൽ തോട്ടപ്പള്ളി കുന്നത്ത് ജിബിൻ(22) എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷയിൽ ഉള്ളവരെയും ബൈക്ക് യാത്രക്കാരായ യുവാക്കളെയും ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ബൈക്ക് യാത്രക്കാരായ യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല.അപകടത്തെ തുടർന്ന് ഇരു വാഹനങ്ങളും തകർന്നിട്ടുണ്ട്.
koodaranji accident
Previous Post Next Post