വോട്ടർ ഹെൽപ്പ് ലൈൻ നമ്പറായ 1950-ലേക്ക് ഫോൺ വിളിച്ചും എസ്.എം.എസ്. അയച്ചും വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം. ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ച് വോട്ടർ ഐ.ഡി. കാർഡ് നമ്പർ നൽകിയാൽ വോട്ടർപട്ടികയിലെ വിവരങ്ങൾ ലഭിക്കും. എസ്.ടി.ഡി. കോഡ് ചേർത്തുവേണം വിളിക്കാൻ.
ഇ.സി.ഐ. എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം തിരഞ്ഞെടുപ്പ് ഐ.ഡി.കാർഡ് നമ്പർ ടൈപ്പ് ചെയ്ത് 1950-ലേക്ക് അയച്ചാൽ വോട്ടർപട്ടികയിലെ വിവരങ്ങൾ മറുപടി എസ്.എം.എസിലൂടെ കിട്ടും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ eci.gov.in-ൽ ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുപ്പ് ഐ.ഡി. കാർഡ് നമ്പർ (എപിക് നമ്പർ) നൽകി, സംസ്ഥാനം ചേർത്താൽ വോട്ടർപ്പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വോട്ടർ ഐ.ഡി. കാർഡ് നമ്പർ നൽകിയും വിവരങ്ങൾ ലഭ്യമാക്കാം.