വമ്പന്‍ ഓഫര്‍! പിക്‌സല്‍ 6എ 28,999 രൂപയ്ക്ക്! വില കുത്തനെ കുറയ്ക്കാൻ മറ്റ് ഓഫറുകളുംഗൂഗിളിന്റെ വില കുറഞ്ഞ ഫോണുകളിലൊന്നായ പിക്‌സല്‍ 6എ മോഡല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ 28,999 രൂപയ്ക്കു വില്‍ക്കുന്നു. സുരക്ഷിത പാക്കിങ്ങിനായി 59 രൂപ അധികമായും നല്‍കണം. പിക്‌സല്‍ 6എയുടെ എംആര്‍പി 43,999 രൂപയാണ്. എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ 27,000 രൂപ വരെ വീണ്ടും കുറയ്ക്കാം. അതിന് പുറമെ മറ്റ് ഓഫറുകളും ഉണ്ട്. പിക്‌സല്‍ 6എ ഫോണിന്റെ 6 ജിബി / 128 ജിബി വേര്‍ഷനാണ് ഈ വില. ഇതിന് രണ്ട് 12എംപി പിന്‍ ക്യാമറകളാണ് ഉള്ളത്. കൂടാതെ, 8എംപി സെല്‍ഫി ക്യാമറയും ഉണ്ട്. പ്രമുഖ യൂട്യൂബര്‍ മാര്‍കസ് ബ്രൗണി, 2022ല്‍ ഐഫോണ്‍ 14 പ്രോ, പിക്‌സല്‍ 7 പ്രോ, വണ്‍പ്ലസ് 10 പ്രോ, നതിങ് ഫോണ്‍ (1) തുടങ്ങി, ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ഫോണുകളുടെ ക്യാമറകള്‍ ബ്ലൈന്‍ഡ് ടെസ്റ്റ് നടത്തി താരതമ്യം ചെയ്തിരുന്നു. അതിലെ വിജയി പിക്‌സല്‍ 6എ ആയിരുന്നു.
പിക്‌സല്‍ 6എ വാങ്ങണോ?

ഈ 5ജി ഫോണിന് 6. 4-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ്, എച്ഡിആര്‍പ്ലസ് സപ്പോര്‍ട്ടുള്ള ഓലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത്. ഗൂഗിളിന്റെ ടെന്‍സര്‍ 1 പ്രെaസസറാണ് ഫോണിന് ശക്തിപകരുന്നത്. 4410 എംഎഎച് ബാറ്ററിയും ഉണ്ട്. അതേസമയം, ഇപ്പോള്‍  കൂടുതല്‍ മികവുറ്റ പിക്‌സല്‍ 7എ വില്‍പനയ്ക്കുണ്ട്. എംആര്‍പി 43,999 രൂപയാണ്.

ആപ്പിളിനെ പോലെയുള്ള കമ്പനികള്‍ പുതിയ മോഡല്‍ വില്‍പനയ്‌ക്കെത്തുമ്പോള്‍ പഴയ മോഡലിന് വില കുറയ്ക്കാറുണ്ട്. ഗൂഗിള്‍ അങ്ങനെ ചെയ്യാത്തതിനാലാണ് പിക്‌സല്‍ 6എയ്ക്ക് ഇപ്പോഴും 43,999 രൂപ വില വരുന്നത്. എന്നാല്‍, ആന്‍ഡ്രോയിഡ് ഫോണിനോട് താൽപര്യക്കുറവില്ലാത്തവർക്ക്, ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്ന മറ്റ് ഓഫറുകളും കണക്കാക്കിയാൽ ഇപ്പോൾ വാങ്ങാവുന്ന മികച്ച മോഡലുകളിലൊന്നായിരിക്കും പിക്‌സല്‍ 6എ.
Previous Post Next Post

RECENT NEWS