റോഡിലെ എഐ അടക്കമുള്ള ക്യാമറകളെ എങ്ങനെ പറ്റിക്കാം? ഒരേ ഒരു വഴിയുണ്ട്, പലരും കാത്തിരുന്ന ആ 'വഴി' പറഞ്ഞ് പൊലീസ്!



തിരുവനന്തപുരം: നിരത്തുകളിൽ എ ഐ ക്യാമറയടക്കം വന്നതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ എണ്ണം കുറവല്ല. കുട്ടുകാരോടും മറ്റും ഇത്തരം ആവശ്യം മുന്നോട്ട് വയ്ക്കുന്നവരും കുറവല്ല. ക്യാമറകളെ കാണുമ്പോൾ മാത്രം ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ വാർത്തകളും നിരവധി പുറത്തുവന്നിരുന്നു. ഇതിനിടെ ഇരുചക്ര വാഹനങ്ങളിൽ നമ്പ‍ർ പ്ലേറ്റ് മറച്ച് യാത്ര ചെയ്തതിന് പിടിയിലായവരും നിരവധിയാണ്. അതിനിടയിലാണ് നിരത്തുകളിലെ ക്യാമറകളെ നമുക്കെങ്ങനെ പറ്റിക്കാം എന്നതിനുള്ള വഴി പറഞ്ഞ് കേരള പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല, ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചാൽ തന്നെ നിരത്തുകളിലെ ക്യാമറകളെ പറ്റിക്കാം എന്നാണ് കേരള പൊലീസ് നൽകുന്ന സന്ദേശം. ഇത് സംബന്ധിച്ചുള്ള വീഡിയോയും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.


Read alsoടൂവീലറിന് 50 ഉം 60 ഉം! സംസ്ഥാനത്ത് വേഗപരിധി പുതുക്കി, വിജ്ഞാപനമിറങ്ങി; അറിയേണ്ടതെല്ലാം



അതേസമയം എ ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായെന്നാണ് നേരത്തെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു തന്നെയാണ് ഈ മാസം ആദ്യം ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.  2022 ജൂൺ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര്‍ മരിക്കുകയും 4172 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. എ ഐ ക്യാമറ സ്ഥാപിച്ച ശേഷം 2023 ജൂൺ മാസം റോഡപകടങ്ങള്‍ 1278 ആയും മരണ നിരക്ക് 140 ആയും പരിക്ക് പറ്റിയവരുടെ എണ്ണം 1468 ആയും കുറഞ്ഞെന്നാണ് കണക്കുകൾ വച്ച് മന്ത്രി അന്ന് പറഞ്ഞത്. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 204 വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചെന്നും ക്യാമറകളുടെ പ്രവർത്തന അവലോകനത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

How to escape from AI camera Kerala road Traffic law mvd kerala police
Previous Post Next Post

RECENT NEWS