ഇനി ഈ സ്മാർട്ഫോണുകളിൽ പ്ലേസ്റ്റോർ ലഭിക്കില്ല; നിങ്ങളുടേതുണ്ടോ?ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന, ഏറ്റവും വലിയ ആപ് ശേഖരമാണ് ഗൂഗിൾ പ്ലേസ്റ്റോര്‍ ( Google Play Store).ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനായി പ്ലേസ്റ്റോറിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 

എന്നാൽ പഴയ ആൻഡ്രോയിഡ്  ഓഎസുകളിലെ കാലാകാലങ്ങളിൽ അപ്ഡേറ്റുകളിൽ പിന്തുണ പ്ലേസ്റ്റോര്‍ പിന്‍വലിക്കാറുണ്ട്. ഇപ്പോഴിതാ ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റിന്റെ പ്ലേസ്റ്റോർ പിന്തുണ ഗൂഗിൾ പിൻവലിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
2013ലാണ് കിറ്റ്കാറ്റ്  എന്ന ഓഎസ് ഗൂഗിൾ അവതരിപ്പിച്ചത്. ഈ പതിപ്പ് പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് ഇനി ഗൂഗിൾ പ്ലേ സ്‌റ്റോറുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ ലഭിക്കില്ല. ഏകദേശം ഒരു ശതമാനം ആൻഡ്രോയിഡ് ഡിവൈസുകളാണത്രെ ഇപ്പോഴും കിറ്റ്കാറ്റ് ഒഎസിൽ പ്രവർത്തിക്കുന്നത്. 

ഹോം ഡിസ്‌പ്ലേയിലെ  ഗൂഗിൾ നൗ , ഫുൾ സ്‌ക്രീൻ മോഡ് എന്നിവയും മറ്റും കിറ്റ്കാറ്റ് അപ്ഡേറ്റിന്റെ ഭാഗമായിരുന്നു. ഏപ്രിലിൽ വാട്സ്ആപും കിറ്റ്കാറ്റ് ഓഎസിന്റെ പിന്തുണ പിൻവലിച്ചിരുന്നു. 2012 ജൂലൈയിൽ ജെല്ലി ബീൻ പതിപ്പിനുള്ള പ്ലേസ്റ്റോർ പിന്തുണയും ഗൂഗിൾ നിർത്തലാക്കിയിരുന്നു.

Playstore is no longer available on these smartphones; Do you have yours?
Previous Post Next Post

RECENT NEWS