പശക്കുപ്പി വില 35, മലപ്പുറത്ത് എംആ‌ർപി തട്ടിപ്പ്; ലക്ഷം രൂപ പിഴ നാഗ്പൂർ കമ്പനിക്ക്, ലീഗൽ മെട്രോളജി സുമ്മാവാ!



മലപ്പുറം: സർക്കാർ ഓഫീസുകളിലേക്ക് വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എം ആർ പി വ്യത്യാസപ്പെടുത്തി കൂടിയ വിലയുടെ സ്റ്റിക്കർ പതിച്ച കമ്പനിക്ക് ലീഗൽ മെട്രോളജി വകുപ്പ് ഒരു ലക്ഷം രൂപ പിഴയിട്ടു. സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണം 35 രൂപ രേഖപ്പെടുത്തിയതുമായ പശക്കുപ്പികളിൽ 40 രൂപയുടെ സ്റ്റിക്കർ പതിക്കുകയായിരുന്നു. നാഗ്പൂരിലെ കമ്പനിക്കാണ് പിഴയിട്ടത്.
മലപ്പുറം ഡെപ്യൂട്ടി കൺട്രോൾ സുജ എസ് മണി, ഇൻസ്പെക്ടിങ് അസിസ്റ്റൻറ് കെ മോഹനൻ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കിയത്. പാക്കേജുകളിൽ രേഖപ്പെടുത്തിയ എം ആർ പി മായ്ക്കുക, മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

malappuram glue bottle mrp fraud, kerala legal metrology 1 lakh fine for nagpur company
Previous Post Next Post

RECENT NEWS