പാഴ്‌വസ്തുക്കളിൽ നിന്നും അലങ്കാരവസ്തുക്കൾ, മത്സരവുമായി ശുചിത്വമിഷൻകോഴിക്കോട്: ജില്ലാ ശുചിത്വമിഷൻ ഓണാഘോഷത്തിന്റെ ഭാഗമായി പാഴ്‌വസ്തുക്കളിൽ നിന്നും അലങ്കാര വസ്തുക്കൾ നിർമിക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ കുടുംബശ്രീ, ഹരിത കർമ്മസേന പ്രവർത്തകർക്ക് മത്സരത്തിൽ പങ്കെടുക്കാം. 'കരവിരുതിന്റെ കൈയൊപ്പ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പായും മത്സരിക്കാം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായാണ് മത്സരം. വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ശേഖരിക്കുന്ന പാഴ്‌വസ്തുക്കളിൽ നിന്ന് ഭംഗിയുള്ളതും ഈട് നിൽക്കുന്നതുമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കുക എന്നതാണ് മത്സരം. നിർമ്മിച്ച അലങ്കാരവസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സി ഡി എസ്, ഹരിത കൺസോഷ്യം ഭാരവാഹികളെ ഏൽപ്പിക്കണം.
മികച്ച മൂന്ന് അലങ്കാര വസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തെരഞ്ഞെടുത്ത ശേഷം സി.ഡി.എസ്, കൺസോഷ്യം ഭാരവാഹികളുടെ സാക്ഷ്യപത്രത്തോടെ ജില്ലാ ശുചിത്വമിഷന് കൈമാറുകയാണ് വേണ്ടത്. ജില്ലാ തലത്തിൽ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് ഗ്രൂപ്പ് തലം സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ എന്നിങ്ങനെ പാരിതോഷികവും പ്രശംസാപത്രവും നൽകും.

ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വ്യക്തിഗത സ്ഥാനക്കാർക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ പാരിതോഷികവും പ്രശംസാപത്രവും നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പ്രകൃതി സൗഹൃദ ബാഗുകളും പ്രശംസാപത്രവും നൽകും. അടുത്തമാസം രണ്ടിനകം അലങ്കാരവസ്തുക്കൾ പഞ്ചായത്ത് തലത്തിലും 10 നകം ജില്ലാ തലത്തിലും സമർപ്പിക്കണം. ജില്ലാതല ഫലപ്രഖ്യാപനം 21 ന് നടക്കും.

Decorations from waste
Previous Post Next Post

RECENT NEWS