വാഹനത്തിന് തീപിടിച്ചാൽ ആദ്യം എന്ത് ചെയ്യണം; അപകടം ഒഴിവാക്കാൻ അറിഞ്ഞിരിക്കണം; ചെയ്യേണ്ടതെല്ലാം വിവരിച്ച് എംവിഡി



തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീ പിടിച്ചാൽ എന്ത് ചെയ്യണം. പലർക്കും ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകില്ല. അടുത്തിടെ പലയിടത്തും ഇത്തരത്തിലുള്ള അപകടങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്തതോടെ ഇക്കാര്യത്തിൽ മുന്നറിയിപ്പുമായി എം വി ഡി രംഗത്തെത്തിയിരിക്കുകയാണ്. വാഹനങ്ങൾ തീപിടിച്ചാൽ എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് എം വി ഡി വ്യക്തമാക്കി. ഇത് മൂലം തീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയുമെന്നും എം വി ഡി വിവരിച്ചു. ഇത് മാത്രമല്ല വാഹനത്തിന് തീപീടിച്ചുള്ള അപകടം ഒഴിവാക്കാൻ ചെയ്യേണ്ട എല്ലാകാര്യങ്ങളും വിവരിച്ച് എം വി ഡി ഫേസ്ബുക്ക് കുറിപ്പും ഇട്ടിട്ടുണ്ട്.

എം വി ഡിയുടെ കുറിപ്പ് പൂർണരൂപത്തിൽ

വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ? 
എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയും മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ  വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം, സീറ്റ് ബെൽറ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും  ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീൽ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തിൽ വിൻഡ് ഷീൽഡ് ഗ്ലാസ് പൊട്ടിക്കാൻ സാധിച്ചില്ലെങ്കിൽ സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കാവുന്നതാണ്. 
വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. 


DCP type fire extinguisher ചില വാഹനങ്ങളിൽ നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്, എന്നാൽ എല്ലാ പാസഞ്ചർ വാഹനങ്ങളിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളിൽ വളരെ ഉപകാരപ്രദമാണ്.
ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും.

MVD warning on vehicle fire What to do if fire on vehicle while running
Previous Post Next Post

RECENT NEWS