‘പൊള്ളലേറ്റ കുടുംബത്തിന് ചികിത്സയ്ക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്’; ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് നിർദേശംപൊന്നാനി:പൊള്ളലേറ്റ് ചികിത്സയ്ക്ക് വിധേയരായ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശേരി അപ്പുണ്ണിയുടെ മകൻ ബബീഷിന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് മമ്മൂട്ടി നിർദേശം നൽകി. മമ്മൂട്ടിയുടെ പി ആർ ഓ റോബർട്ട് ജിൻസ് ആണ് കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ബബീഷിന്റെ ഭാര്യ സുനിതയ്ക്കും മകൻ ആരവിനും പൊള്ളലേറ്റതിനെ തുടർന്നാണ് മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാ കേന്ദ്രത്തിൽ ഇവർ ചികിത്സ തേടിയെത്തിയത്. ഹൃദ്രോഗബാധിതനായ ബബീഷിന്റെ അച്ഛൻ അപ്പുണ്ണിക്ക്‌ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തിക സഹായം മമ്മൂട്ടി നൽകിയിരുന്നു.
മമ്മൂട്ടിയുടെ പി ആർ ഓ യുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പൊള്ളലേറ്റ് ചികിത്സയ്ക്ക് വിധേയരായ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശേരി അപ്പുണ്ണിയുടെ മകൻ ബബീഷിന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് മമ്മൂട്ടി നിർദേശം നൽകി. ബബീഷിന്റെ ഭാര്യ സുനിതയ്ക്കും മകൻ ആരവിനും പൊള്ളലേറ്റതിനെ തുടർന്നാണ് മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാ കേന്ദ്രത്തിൽ ഇവർ ചികിത്സ തേടിയെത്തിയത്. ഹൃദ്രോഗബാധിതനായ ബബീഷിന്റെ അച്ഛൻ അപ്പുണ്ണിക്ക്‌ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തിക സഹായം മമ്മൂട്ടി നൽകിയിരുന്നു.

Mammootty helping hand for babish and family
Previous Post Next Post

RECENT NEWS