കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം; റെയില്‍വേയുടെ പ്രത്യേക അറിയിപ്പ് ഇങ്ങനെ



കൊച്ചി: ഓഗസ്റ്റ് 7, 8 തീയ്യതികളില്‍  എറണാകുളം ഡി ക്യാബിനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ട് റെയില്‍വെ അറിയിപ്പ്. എറണാകുളത്തിനും കായംകുളത്തിനും ഇടയിലുള്ള സ്റ്റോപ്പുകളിലാണ് മാറ്റം വരുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെ

1. എട്ടാം തീയ്യതി രാത്രി പുറപ്പെടുന്ന 16348 മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസ് പിറവം റോഡ്, കോട്ടയം ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും ഓടുന്നത്.
2. എട്ടാം തീയ്യതി മധുരയില്‍ നിന്ന് പുറപ്പെടുന്ന 16344 മധുര ജംഗ്ഷന്‍ - തിരുവനന്തപുരം അമൃത എക്സ്പ്രസ് ആലപ്പുഴ വഴിയായിരിക്കും തിരുവനന്തപുരത്ത് എത്തുന്നത്. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല.

3. എട്ടാം തീയ്യതി നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന 16350 നിലമ്പൂര്‍ റോഡ് - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ആലപ്പുഴ വഴി സര്‍വീസ് നടത്തും. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല.

4. ഏഴാം തീയ്യതി നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന 22654 ഹസ്രത് നിസാമുദ്ദീന്‍ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കോട്ടയത്തെ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴ വഴി സര്‍വീസ് നടത്തും.


5. എട്ടാം തീയ്യതി എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 12695 ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം എക്സ്പ്രസ് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും ഓടുന്നത്.

6. എട്ടാം തീയ്യതി മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന 16630 മംഗലാപുരം - തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി ഓടും. 

വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ക്ക് പകരം ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിക്കും.

Railway issues statement to inform public about changes in stops of the trains running across kerala 
Previous Post Next Post

RECENT NEWS