കാസര്‍കോട്: കാഞ്ഞങ്ങാട് ഐസ്ക്രീം പാര്‍ലറില്‍ വച്ച് വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളായ യുവാക്കള്‍ കീഴടങ്ങി. കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശിയും 21കാരനുമായ ഷഹീര്‍, സുഹൃത്തുക്കളായ റംഷീദ്, മുബീന്, അര്‍ഷാദ് എന്നിവരാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസിന് മുന്‍പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
Read also: രാജ്യത്തിന് നാണക്കേടായി വിദ്യാർത്ഥിയെ മുഖത്തടിച്ച സംഭവം: അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു
ജൂണ്‍ 26ന് വൈകീട്ട് നാല് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ട്യൂഷന് സെന്ററില്‍ നിന്ന് ഇറങ്ങിയ 15 വയസിന് താഴെയുള്ള ഏതാനും വിദ്യാര്‍ഥിനികള്‍ തൊട്ടടുത്തുള്ള ഐസ്ക്രീം പാര്‍ലറില്‍ കയറി. ഇത് കണ്ട് ഷഹീറും സംഘവും കടയിലേക്ക് എത്തി പെണ്‍കുട്ടികളുടെ പിന്നിലിരുന്നു. തുടര്‍ന്ന് നാലംഗ സംഘം മോശമായി സംസാരിക്കാന്‍ തുടങ്ങി. ഇത് കേട്ട പെണ്‍കുട്ടികള്‍ പുറത്തിറങ്ങി. പ്രതികളും പുറത്തിറങ്ങി വാഹനത്തില്‍ ഇവരെ പിന്തുടര്ന്നു. ഇതിനിടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് കണ്ട് നാട്ടുകാര്‍ സംഘടിച്ചതോടെ നാലംഗ സംഘം രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചതും ഒടുവില്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതും.
tried to insult school students four youth surrendered