ട്രാക്ക്‌ അറ്റകുറ്റപ്പണി: 9 മുതൽ ട്രെയിൻ നിയന്ത്രണംതിരുവനന്തപുരം:ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. ഒമ്പതുമുതലാണ്‌ മാറ്റം. തൃശൂരിൽനിന്ന്‌ വൈകിട്ട്‌ 5.35 ന്‌ പുറപ്പെടുന്ന തൃശൂർ–- കോഴിക്കോട്‌ (06495) അൺറിസർവ്‌ഡ്‌ എക്‌സ്‌പ്രസ്‌   ഷൊർണ്ണൂരിൽ യാത്ര അവസാനിപ്പിക്കും.  
ആലപ്പുഴ വഴിയുള്ള കൊല്ലം ജങ്‌ഷൻ–- എറണാകുളം ജങ്‌ഷൻ( 06442) കോട്ടയം വഴിയായിരിക്കും സർവീസ്‌ നടത്തുക. കൊല്ലം ജങ്‌ഷനിൽനിന്ന്‌ രാത്രി 9.05ന്‌ ആയിരിക്കും അന്നേ ദിവസം മുതൽ  ട്രെയിൻ പുറപ്പെടുക. ഒമ്പത്‌ മുതൽ പുനലൂർ– കൊല്ലം ജങ്‌ഷൻ (06661) മെമു എക്‌സ്‌പ്രസ്‌ പുനലൂരിൽനിന്ന്‌ രാത്രി 7. 25ന് പുറപ്പെടും. 25 മിനിറ്റ്‌ നേരത്തെ ട്രെയിൻ കൊല്ലത്ത്‌ എത്തും. നിലവിലെ സമയം  രാത്രി 9.05 ആണ്‌.

11, 25 തീയതികളിൽ ചെന്നൈ എഗ്‌മൂർ- ഗുരുവായൂർ ( 16127) എറണാകുളത്ത്‌ സർവീസ്‌ അവസാനിപ്പിക്കും. മംഗളൂരു സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ ( 16348) എക്‌സ്‌പ്രസ്‌ 8, 19, 29 തീയതികളിൽ 45 മിനിറ്റ്‌ വൈകിയായിരിക്കും സർവീസ്‌ നടത്തുക. എറണാകുളം ജങ്‌ഷൻ– കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ 12ന്‌ 30 മിനിറ്റും വൈകും.

Track maintenance: Train control from 9
Previous Post Next Post

RECENT NEWS