ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ഇനി എഐ ഡ്രോൺ ക്യാമറകളും



കൊച്ചി∙ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ഡ്രോൺ ക്യാമറകൾ വൈകാതെ രംഗത്തിറക്കുമെന്നു ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണർ എസ്. ശ്രീജിത്ത്. ഒരു ജില്ലയിൽ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിനു 140 ഡ്രോൺ ക്യാമറകളെങ്കിലും ഏർപ്പെടുത്താനാണു ശ്രമം. ഭാരമേറിയ എഐ ക്യാമറകൾ ഘടിപ്പിക്കാൻ ശേഷിയുള്ള പ്രത്യേക ഡ്രോണുകൾ നിർമിക്കാൻ വിവിധ ഏജൻസികളുമായി മോട്ടർ വാഹന വകുപ്പു ചർച്ച തുടരുകയാണ്. ഡ്രോണിൽ സ്ഥാപിച്ച എഐ ക്യാമറകൾ മൊബൈൽ യൂണിറ്റുകളായാണു പ്രവർത്തിക്കുക. 
ഡ്രോൺ നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ ഈ വാഹനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിർത്തിയിട്ട ശേഷം 5 കിലോമീറ്റർ ചുറ്റളവിലെ റോഡുകളിൽ നിരീക്ഷണം നടത്തി നിയമലംഘനങ്ങൾ കണ്ടെത്തുകയാണു ചെയ്യുക.  നിലവിൽ എഐ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ വിവിധ ആപ്പുകൾ മുഖേന കണ്ടെത്തി അവിടെ മാത്രം നിയമാനുസൃതം വാഹനം ഓടിക്കുകയും ഈ മേഖല മറികടന്നാൽ നിയമലംഘനം നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കു തടയിടാനാണു ഡ്രോൺ എഐ ക്യാമറകൾ. എഐ ക്യാമറകൾ‍ കണ്ടെത്തുന്ന നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ അപ്പീൽ സമർപ്പിക്കാൻ പോർട്ടൽ ആരംഭിക്കുമെന്നും ശ്രീജിത് പറഞ്ഞു. 

ai drone cameras to detect traffic violations
Previous Post Next Post

RECENT NEWS